FOOTBALL

വിജയവഴിയിലേക്ക് തിരിച്ചെത്താന്‍ കേരള ബ്ലാസ്റ്റേഴ്‌സ്

വൈകിട്ട് 5ന് എഫ്‌സി ഗോവക്കെതിരെയാണ് മത്സരം

Author : ന്യൂസ് ഡെസ്ക്

പനാജി : ഇന്ത്യന്‍ സൂപ്പര്‍ ലീഗി (ഐഎസ്എല്ലി) ല്‍ വിജയവഴിയില്‍ തിരിച്ചെത്താന്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് കളത്തില്‍. കരുത്തരായ എഫ്‌സി ഗോവയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍. ഒരുമാസത്തോളമായി നടക്കുന്ന പരിശീലനത്തിന്റെ ഫലം കാത്തിരിക്കുക കൂടിയാണ് കൊമ്പന്‍ ഫാന്‍സ്.

നേരത്തെ, മുംബൈ സിറ്റി എഫ്‌സിയോടും ചെന്നൈയിന്‍ എഫ്‌സിയോടും തുടര്‍ച്ചയായി കേരള ബ്ലാസ്റ്റേഴ്‌സ് സമനിലയില്‍ കുരുങ്ങിയിരുന്നു. ഇതില്‍ നിന്ന് വിജയവഴിയില്‍ തിരിച്ചെത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലകന്‍ ആഷ്‌ലി വെസ്റ്റ് വുഡിന് കീഴില്‍ കൊമ്പന്‍മാര്‍ ഇന്ന് കളത്തിലിറങ്ങുന്നത്.

കഴിഞ്ഞ മത്സരങ്ങളില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പ്രതിരോധ നിര മികച്ച പ്രകടനമാണ് പുറത്തെടുത്തത്. എന്നാല്‍, മുന്നേറ്റ നിരയുടെ ഫോമില്ലായ്മയാണ് ടീമിനെ പ്രതിരോധത്തിലാക്കുന്നത്. മറുവശത്ത് ഇന്റര്‍കാശി, നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് ടീമുകള്‍ക്കെതിരെ നേടിയ തുടര്‍ വിജയങ്ങളുടെ ആത്മവിശ്വാസത്തിലാണ് ഗോവന്‍ ടീം കളത്തിലിറങ്ങുന്നത്. വൈകിട്ട് അഞ്ചിന് ഗോവയിലെ ഫത്തോര്‍ഡ സ്റ്റേഡിയത്തിലാണ് ആവേശ മത്സരം.

SCROLL FOR NEXT