

കോഴിക്കോട് : നരിക്കുനിയില്‍ ഒമ്പതാം ക്ലാസുകാരന്റെ ക്രൂര മര്‍ദനമേറ്റ് ഏഴാം ക്ലാസ്സുകാരന് അത്യാസന്ന നിലയില്‍. നരിക്കുനിയിലെ സ്വകാര്യ സ്കൂള്‍ വിദ്യാര്‍ഥിയായ 12 വയസ്സുകാരനാണ് ഗുരുതര പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വെന്റിലേറ്ററിലുള്ളത്. അരക്കിണര്‍ സ്വദേശിയായ കുട്ടിയുടെ ശ്വാസകോശമുള്‍പ്പെടെയുള്ള ആന്തരിക അവയവങ്ങള്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്.
ഇതേ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി മര്‍ദിച്ചുവെന്നാണ് പരാതി. കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ടാണ് സംഭവമുണ്ടായത്. ഫുട്ബോൾ മത്സരവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദനത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.