ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസി ഇന്ത്യയിലേക്ക്. ഡിസംബറിൽ ഇന്ത്യയിലെത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇന്ത്യയിലെ നാല് നഗരങ്ങളിൽ സംഘടിപ്പിക്കുന്ന പരിപാടികളിൽ മെസി പങ്കെടുക്കും എന്ന് സംഘാടകർ അറിയിച്ചു.
പരിപാടിയുടെ പ്രമോട്ടർ ആയ ശദാദ്രു ദത്തയാണ് ഷെഡ്യൂൾ പുറത്ത് വിട്ടത്. നിലവിൽ ഡിസംബർ 12നാണ് കൊൽക്കത്തയിൽ ആദ്യ പരിപാടി സംഘടിപ്പിക്കാൻ തീരുമാനമായിട്ടുള്ളത്. മുംബൈ, ഡൽഹി, അഹമ്മദാബാദ് നഗരങ്ങളിലും പരിപാടികൾ സംഘടിപ്പിക്കുന്നുണ്ടെന്നും സംഘാടകർ അറിയിച്ചു.
15ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോർട്ട് ഉണ്ട്. അതേസമയം, മെസി കേരളത്തിൽ വരുന്നതിൽ ഇതുവരെ സ്ഥിരീകരണം ഇല്ല.