റോണോ വരുന്നു? ഇന്ത്യയില്‍ കളിക്കാന്‍ റൊണാള്‍ഡോ എത്തുമെന്ന് സൂചന

മെസ്സിയെ കേരളത്തിലേക്ക് എത്തിക്കാനുള്ള പരിശ്രമങ്ങള്‍ അവസാനിച്ചതിന് പിന്നാലെയാണ് ഇന്ത്യയിലേക്ക് റൊണാള്‍ഡോ എത്തിയേക്കുമെന്ന വിവരം പുറത്തുവരുന്നത്.
റോണോ വരുന്നു? ഇന്ത്യയില്‍ കളിക്കാന്‍ റൊണാള്‍ഡോ എത്തുമെന്ന് സൂചന
Published on

ഫുട്‌ബോള്‍ താരം റൊണാള്‍ഡോ ഇന്ത്യയിലേക്കെന്ന് സൂചന. എഎഫ്‌സി ചാംപ്യന്‍സ് ലീഗ് റൊണാള്‍ഡോയുടെ അല്‍ നസറും എഫ് സി ഗോവയും ഒരേ ഗ്രൂപ്പില്‍ മത്സരിക്കുന്നതാണ് താരം ഇന്ത്യയിലേക്ക് എത്തിയേക്കുമെന്ന സൂചനകള്‍ക്ക് ആക്കം കൂട്ടിയത്.

ഹോം ആന്‍ഡ് എവേ അടിസ്ഥാനത്തിലാണ് മാച്ചുകള്‍. റൊണാൾഡോ എവേ മാച്ച് കളിക്കാനെത്തുമെന്നാണ് സൂചന. അന്താരാഷ്ട്ര ഫുട്‌ബോള്‍ താരം മെസ്സിയെ കേരളത്തിലേക്ക് എത്തിക്കാനുള്ള സാധ്യത മങ്ങുമ്പോഴാണ് ഇന്ത്യയിലേക്ക് റൊണാള്‍ഡോ എത്തിയേക്കുമെന്ന വിവരം പുറത്തുവരുന്നത്.

റോണോ വരുന്നു? ഇന്ത്യയില്‍ കളിക്കാന്‍ റൊണാള്‍ഡോ എത്തുമെന്ന് സൂചന
"ആ പൊസിഷനുകളിൽ ഇന്ത്യക്ക് ആശ്രയിക്കാവുന്ന താരങ്ങളില്ല"; കോഹ്‌ലിയും രോഹിത്തും തുടരുന്നതിനെ പിന്തുണച്ച് റെയ്ന

ചാംപ്യന്‍സ് ലീഗിന്റെ പശ്ചിമ മേഖലയിലെ 16 ടീമുകളെ നാല് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം. വെള്ളിയാഴ്ച ക്വാലാലംപൂരില്‍ നടന്ന നറുക്കെടുപ്പില്‍ എഫ്‌സി ഗോവയും അല്‍ നസറും ഒരേ ഗ്രൂപ്പില്‍ ഉള്‍പ്പെട്ടു. ഇതോടെയാണ് റൊണാള്‍ഡോ ഇന്ത്യയിലേക്ക് എത്തുമെന്ന പ്രതീക്ഷ വര്‍ധിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com