ലുവാണ്ട: ഗോളും അസിസ്റ്റുമായി ലയണൽ മെസ്സി നിറഞ്ഞാടിയ അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ അംഗോളയെ 2-0ന് തോൽപ്പിച്ച് ലോക ചാംപ്യന്മാരായ അർജൻ്റീന. മെസ്സി ഒരു ഗോളിന് വഴിയൊരുക്കുകയും ഒരു ഗോൾ നേടുകയും ചെയ്‌തുകൊണ്ടാണ് അർജൻ്റീനയുടെ വിജയമുറപ്പിച്ചത്.
വെള്ളിയാഴ്ച രാത്രി ലുവാണ്ടയിൽ നടന്ന മത്സരത്തിൽ ആദ്യ പകുതിക്ക് തൊട്ടുമുമ്പ് മെസ്സിയുടെ അസിസ്റ്റിൽ നിന്ന് ലൗട്ടാരോ മാർട്ടിനെസാണ് ആദ്യ ഗോൾ നേടിയത്. പിന്നീട് 82-ാം മിനിറ്റിൽ മാർട്ടിനെസിൻ്റെ പാസിൽ നിന്ന് മെസ്സി നീലപ്പടയുടെ രണ്ടാമത്തെ ഗോളും നേടി.
അംഗോളയുടെ 50ാം സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായാണ് അവരുടെ ദേശീയ കൂട്ടായ്മമയിൽ ഈ സൗഹൃദ മത്സരം നടന്നത്. രണ്ടാം സ്ഥാനത്തുള്ള അർജൻ്റീനയ്ക്ക് അനായാസമായിരുന്നു ഈ വിജയം.