FOOTBALL

ആൻഫീൽഡിൽ അവിശ്വസനീയ തിരിച്ചുവരവുമായി ജയം പിടിച്ചെടുത്ത് മാഞ്ചസ്റ്റര്‍ സിറ്റി

സിറ്റിക്ക് വേണ്ടി ബെര്‍ണാഡോ സില്‍വയും എര്‍ലിങ് ഹാലണ്ടും ഗോളുകള്‍ കണ്ടെത്തി

Author : ന്യൂസ് ഡെസ്ക്

ആൻഫീൽഡ്: പ്രീമിയര്‍ ലീഗില്‍ ചുവന്ന ചെകുത്താന്മാരുടെ തട്ടകത്തിൽ വച്ച് ലിവര്‍പൂളിനെതിരെ അവിശ്വസനീയ തിരിച്ചുവരവുമായി വിജയം പിടിച്ചെടുത്ത് പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റി. ലിവർപൂളിൻ്റെ തട്ടകത്തിൽ നടന്ന മാച്ചിൽ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് സിറ്റി വിജയം സ്വന്തമാക്കിയത്. സിറ്റിക്ക് വേണ്ടി ബെര്‍ണാഡോ സില്‍വയും എര്‍ലിങ് ഹാലണ്ടും ഗോളുകള്‍ നേടിയപ്പോള്‍ ലിവര്‍പൂളിന് വേണ്ടി ഡൊമിനിക് സോബോസ്‌ലായി ആശ്വാസ ഗോള്‍ കണ്ടെത്തി.

ആന്‍ഫീല്‍ഡില്‍ നടന്ന ആവേശപ്പോരാട്ടത്തില്‍ ഏറെ നാടകീയ നിമിഷങ്ങള്‍ക്കൊടുവിലാണ് സിറ്റി വിജയം പിടിച്ചെടുത്തത്. ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍രഹിതമായിരുന്നു. മാച്ചിൻ്റെ 74ാം മിനിറ്റില്‍ ഡൊമിനിക് സോബോസ്ലായിയിലൂടെ ലിവര്‍പൂളാണ് ആദ്യം ലീഡെടുത്തത്.

ഗോള്‍ വഴങ്ങി പത്ത് മിനിറ്റിനുള്ളില്‍ സിറ്റിയും മറുപടി ഗോൾ കണ്ടെത്തി. ബെര്‍ണാഡോ സില്‍വയാണ് സിറ്റിയുടെ സമനില ഗോള്‍ കണ്ടെത്തിയത്. ഇഞ്ച്വറി ടൈമില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ഹാലണ്ട് സിറ്റിയെ മുന്നിലെത്തിച്ചു.

ഇഞ്ച്വറി ടൈമിൻ്റെ പത്താം മിനിറ്റില്‍ റയാന്‍ ചെര്‍ക്കിയുടെ ലോങ് റേഞ്ചറിലൂടെ പന്ത് വലയിലെത്തി. എങ്കിലും വാര്‍ പരിശോധനയില്‍ അത് ഫൗളാണെന്ന് സ്ഥിരീകരിക്കുകയും ഗോള്‍ നിഷേധിക്കപ്പെടുകയും ചെയ്തു. ഇതിനിടെ സോബോസ്ലായ് റെഡ് കാര്‍ഡ് കണ്ട് പുറത്തുപോവുകയും ചെയ്തു.

SCROLL FOR NEXT