സ്പാനിഷ് സ്ട്രൈക്കറെ റാഞ്ചി കൊമ്പന്മാർ; വിക്ടർ ബെർട്ടോമിയു ബ്ലാസ്റ്റേഴ്‌സിലേക്ക്

വിക്ടർ ബെർട്ടോമിയു ഉടൻ തന്നെ ടീമിനൊപ്പം ചേർന്ന് പരിശീലനം ആരംഭിക്കും.
Spanish Forward Victor Bertomeu
വിക്ടർ ബെർട്ടോമിയു
Published on
Updated on

കൊച്ചി: ഐഎസ്എല്ലിന്റെ സീസണിന് മുന്നോടിയായി ആക്രമണനിര ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സ്പാനിഷ് താരം വിക്ടർ ബെർട്ടോമിയുവിനെ സൈൻ ചെയ്ത് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി. മുന്നേറ്റനിരയിൽ സ്ട്രൈക്കറായും വിങ്ങറായും ഒരുപോലെ കളിക്കാൻ മികവുള്ള താരമാണ് അദ്ദേഹം. വിക്ടർ ബെർട്ടോമിയു ഉടൻ തന്നെ ടീമിനൊപ്പം ചേർന്ന് പരിശീലനം ആരംഭിക്കും.

യൂറോപ്പിലും ഏഷ്യയിലുമായി വിവിധ ലീഗുകളിൽ കളിച്ച അനുഭവ സമ്പത്തുമായാണ് ബെർട്ടോമിയു ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്. സ്പെയിനിലെ ജിംനാസ്റ്റിക് ഡി ടരാഗോണ, സി.എഫ് അസ്കോ, എ.ഇ പ്രാറ്റ് തുടങ്ങിയ ക്ലബ്ബുകൾക്ക് പുറമെ ഹോങ്കോങ്ങ് പ്രീമിയർ ലീഗിലെ ഈസ്റ്റേൺ എഫ്.സി, ഇന്തോനേഷ്യൻ ക്ലബ്ബായ ഗ്രെസിക് യുണൈറ്റഡ് എഫ്.സി എന്നിവയ്ക്കായും അദ്ദേഹം പന്തു തട്ടിയിട്ടുണ്ട്. വേഗതയേറിയ നീക്കങ്ങളും ആക്രമണ ശൈലിയും ബെർട്ടോമിയുവിനെ ശ്രദ്ധേയനാക്കുന്നു.

Spanish Forward Victor Bertomeu
ഐഎസ്‌എൽ 2026: ജർമൻ താരത്തിന് പുറമെ പിഎസ്‌ജിക്കൊപ്പം കളി പഠിച്ച ഫ്രഞ്ച് സ്ട്രൈക്കറെ ടീമിലെത്തിച്ച് ബ്ലാസ്റ്റേഴ്‌സ്

വിക്ടർ ബെർട്ടോമിയുവിനെ ടീമിലേക്ക് സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് സിഇഒ അഭിക് ചാറ്റർജി പറഞ്ഞു. "ആക്രമണനിരയിൽ ഏത് റോളും കൈകാര്യം ചെയ്യാൻ മികവുള്ള അദ്ദേഹം ടീമിന് പുതിയൊരു ഊർജ്ജം നൽകും. വരാനിരിക്കുന്ന സീസണിലെ മത്സരങ്ങൾക്കായി ടീമിനെ സജ്ജമാക്കുമ്പോൾ അദ്ദേഹത്തിൻ്റെ സാന്നിധ്യം ഗുണകരമാകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു," ബ്ലാസ്റ്റേഴ്‌സ് സിഇഒ പറഞ്ഞു.

നേരത്തെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി. താരങ്ങളായ കോൽഡോ ഒബിയേറ്റ, ദുഷാൻ ലാഗറ്റർ തുടങ്ങി നിരവധി വിദേശ താരങ്ങൾ ക്ലബ്ബ് വിട്ടിരുന്നു. ഇരു താരങ്ങളുമായുള്ള കരാർ പരസ്പര ധാരണയോടെ അവസാനിപ്പിച്ചതായി ക്ലബ്ബ് ഔദ്യോഗികമായി അറിയിച്ചു. കോൽഡോ ഒബിയേറ്റ ഇന്ത്യക്ക് പുറത്തുള്ള ക്ലബിലേക്ക് ചേക്കേറും. താരം പുലർത്തിയ പ്രൊഫഷണലിസത്തിനും സമർപ്പണത്തിനും കേരള ബ്ലാസ്റ്റേഴ്‌സ് നന്ദി രേഖപ്പെടുത്തി.

Spanish Forward Victor Bertomeu
മഞ്ഞപ്പട ആരാധകർ ത്രില്ലിൽ..! ഐഎസ്എൽ ആരംഭിക്കാനിരിക്കെ ജർമൻ‌ താരത്തെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്

Related Stories

No stories found.
News Malayalam 24x7
newsmalayalam.com