FOOTBALL

നായകന്‍ ക്രിസ്റ്റ്യാനോ തന്നെ; ലോകകപ്പിന് പോര്‍ച്ചുഗല്‍ എത്തുന്നത് വമ്പന്‍ ടീമുമായി

അന്തരിച്ച പോര്‍ച്ചുഗീസ് താരം ഡിയോഗോ ജോട്ടയുടെ സ്മരണയ്ക്കായി പ്രതീകാത്മക 'പ്ലസ് വണ്‍' ഉള്‍പ്പെടുത്തിയാണ് സ്‌ക്വാഡിനെ പ്രഖ്യാപിച്ചത്.

Author : ന്യൂസ് ഡെസ്ക്

ഫുട്‌ബോള്‍ ലോകകപ്പിലേക്കുള്ള പോര്‍ച്ചുഗല്‍ ടീമിനെ പ്രഖ്യാപിച്ചു. പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനെസ് ആണ് 27 അംഗ ടീമിനെ പ്രഖ്യാപിച്ചത്. 41 കാരനായ ക്രിസ്റ്റിയാനോ റൊണാള്‍ഡോ തന്നെയാണ് ടീമിലെ താരം. അന്തരിച്ച പോര്‍ച്ചുഗീസ് താരം ഡിയോഗോ ജോട്ടയുടെ സ്മരണയ്ക്കായി പ്രതീകാത്മക 'പ്ലസ് വണ്‍' ഉള്‍പ്പെടുത്തിയാണ് സ്‌ക്വാഡിനെ പ്രഖ്യാപിച്ചത്.

നാലാം നമ്പര്‍ ഗോളിയായ റിക്കാര്‍ഡോ വെല്‍ഹോ ടീമിനൊപ്പമുണ്ടെങ്കിലും മൂന്ന് ഗോള്‍കീപ്പര്‍മാരില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ മാത്രമേ ടീമില്‍ ഉള്‍പ്പെടുത്തുകയുള്ളൂ.

ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് കെയിലാണ് പോര്‍ച്ചുഗല്‍. ജൂണ്‍ 17 ന് കോംഗോയ്‌ക്കെതിരെ ഹൂസ്റ്റണിലാണ് പോര്‍ച്ചുഗലിന്റെ ആദ്യ മത്സരം. ജൂണ്‍ 23 ന് ഇതേ വേദിയില്‍ ഉസ്‌ബെകിസ്ഥാനേയും നേരിടും. ജൂണ്‍ 27 ന് മിയാമിയില്‍ കൊളംബിയയ്‌ക്കെതിരെയാണ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം. ജൂണ്‍ 11 മുതല്‍ ജുലൈ 19 വരെയാണ് ലോകകപ്പ്.

പോര്‍ച്ചുഗല്‍ ലോകകപ്പ് സ്‌ക്വാഡ്:

ഗോള്‍കീപ്പര്‍മാര്‍:

ഡിയോഗോ കോസ്റ്റ (എഫ്സി പോര്‍ട്ടോ)

ജോസെ സാ (വോള്‍വര്‍ഹാംപ്ടണ്‍ വാന്‍ഡറേഴ്സ്)

റൂയി സില്‍വ (സ്‌പോര്‍ട്ടിംഗ് സിപി)

റിക്കാര്‍ഡോ വെല്‍ഹോ (ജെന്‍ക്ലര്‍ബിര്‍ലിഗി അങ്കാറ)

പ്രതിരോധനിരക്കാര്‍

ഡിയോഗോ ഡാലോട്ട് (മാഞ്ചസ്റ്റര്‍ യുണൈറ്റഡ്)

മാത്യൂസ് നൂനെസ് (മാഞ്ചസ്റ്റര്‍ സിറ്റി)

നെല്‍സണ്‍ സെമെഡോ (ഫെനര്‍ബാഷെ എസ്‌കെ)

ജോവോ കാന്‍സെലോ (എഫ്സി ബാഴ്സലോണ)

നുനോ മെന്‍ഡിസ് (പിഎസ്ജി)

ഗോണ്‍സാലോ ഇനാസിയോ (സ്‌പോര്‍ട്ടിംഗ് സിപി)

റെനാറ്റോ വെയ്ഗ (വിയ്യാറയല്‍)

റൂബന്‍ ഡയസ് (മാഞ്ചസ്റ്റര്‍ സിറ്റി)

ടോമാസ് അരൗജോ (എസ്എല്‍ ബെന്‍ഫിക്ക)

മധ്യനിരക്കാര്‍

റൂബന്‍ നെവെസ് (അല്‍ ഹിലാല്‍)

സാമുവല്‍ കോസ്റ്റ (മല്ലോര്‍ക്ക)

ജോവോ നെവെസ് (പിഎസ്ജി)

വിറ്റിന്‍ഹ (പിഎസ്ജി)

ബ്രൂണോ ഫെര്‍ണാണ്ടസ് (മാഞ്ചസ്റ്റര്‍ യുണൈറ്റഡ്)

ബെര്‍ണാഡോ സില്‍വ (മാഞ്ചസ്റ്റര്‍ സിറ്റി)

മുന്നേറ്റനിരക്കാര്‍

ജോവോ ഫെലിക്‌സ് (അല്‍ നസര്‍)

ഫ്രാന്‍സിസ്‌കോ ട്രിന്‍കാവോ (സ്‌പോര്‍ട്ടിംഗ് സിപി)

ഫ്രാന്‍സിസ്‌കോ കോണ്‍സെസാവോ (യുവന്റസ്)

പെഡ്രോ നെറ്റോ (ചെല്‍സി)

റാഫേല്‍ ലിയാവോ (എസി മിലാന്‍)

ഗോണ്‍സാലോ ഗ്വെഡസ് (റയല്‍ സോസിഡാഡ്)

ഗോണ്‍സാലോ റാമോസ് (പിഎസ്ജി)

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (അല്‍ നസര്‍)

റൊണാള്‍ഡോയ്ക്ക് പുറമെ, വമ്പന്‍ ക്ലബ്ബുകളിലെ മുന്‍നിര താരങ്ങളെല്ലാം പോര്‍ച്ചുഗല്‍ സ്‌ക്വാഡിലുണ്ട്. ആറാം ലോകകപ്പിനിറങ്ങുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്നെയാണ് പോര്‍ച്ചുഗീസ് ടീമിന്റെ ശ്രദ്ധാ കേന്ദ്രം. ആറ് ലോകകപ്പുകളില്‍ കളിക്കുന്ന താരമെന്ന ചരിത്രവും റോണോ സ്വന്തം പേരില്‍ എഴുതുകയാണ്. 2006, 2010, 2014, 2018, 2022 ലോകകപ്പുകളില്‍ പോര്‍ച്ചുഗലിനു വേണ്ടി ബൂട്ടണിഞ്ഞെങ്കിലും ഇതുവരെ ലോകകപ്പില്‍ മുത്തമിടാന്‍ താരത്തിനായിട്ടില്ല. ഇത്തവണയെങ്കിലും ആ കുറവ് നികത്തുമോ എന്നാണ് ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്.

അഞ്ച് ലോകകപ്പുകളിലായി 22 മത്സരങ്ങളില്‍ നിന്ന് 8 ഗോളുകളാണ് താരം നേടിയത്.

SCROLL FOR NEXT