FOOTBALL

ചാംപ്യൻസ് ലീഗിൽ വമ്പൻ ജയവുമായി ഡോർട്ട്മുണ്ട്; പിഎസ്‌ജി, ആഴ്സണൽ, നാപ്പോളി, ന്യൂകാസിൽ ടീമുകൾക്കും ജയം

ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് നിലവിലെ ചാംപ്യന്മാർ ബാഴ്സലോണയെ തോൽപ്പിച്ചത്.

Author : ന്യൂസ് ഡെസ്ക്

പാരീസ്: യുവേഫ ചാംപ്യൻസ് ലീഗിലെ സൂപ്പർ പോരിൽ പിഎസ്‌ജിക്ക് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് നിലവിലെ ചാംപ്യന്മാർ ബാഴ്സലോണയെ തോൽപ്പിച്ചത്. സെന്നി മയൂലു (38), ഗോൺസാലോ റാമോസ് (90) എന്നിവരാണ് പിഎസ്‌ജിയുടെ ഗോൾവേട്ടക്കാർ. ഫെറാൻ ടോറസിലൂടെ (19) ബാഴ്സ ഒരു ഗോൾ നേടി.

അതേസമയം, ആഴ്സണൽ, നാപ്പോളി, ന്യൂകാസിൽ, ഡോർട്ട്മുണ്ട് ടീമുകൾക്കും ജയം നേടാനായി. ഗബ്രിയേൽ മാർട്ടിനല്ലി (12), ബുകായോ സാക (90+2) എന്നിവരാണ് ആഴ്സണലിനായി ഗോൾ നേടിയത്. മാഞ്ചസ്റ്റർ സിറ്റിയെ മൊണോക്കോ 2-2ന് സമനിലയിൽ തളച്ചു. ലെവർക്യൂസനെ പിഎസ്‌വി ഐന്തോവൻ 1-1ന് സമനിലയിൽ തളച്ചു.

മറ്റൊരു ആവേശകരമായ മത്സരത്തിൽ യുവൻ്റസും വില്ലാ റയലും 2-2ന് സമനിലയിൽ പിരിഞ്ഞു. അത്ലറ്റിക് ക്ലബ്ബിനെ 4-1ന് തകർത്താണ് ഡോർട്ട്മുണ്ട് മുന്നേറിയിത്. സ്പോർട്ടിങ് ലിസ്ബണെ 2-1നാണ് നാപ്പോളി തോൽപ്പിച്ചത്.

SCROLL FOR NEXT