Source: X/ Real Madrid C.F.
FOOTBALL

യുവേഫ ചാംപ്യൻസ് ലീഗ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം

മുൻ ചാംപ്യന്മാരായ റയൽ മാഡ്രിഡിന് ഫ്രഞ്ച് ക്ലബ്ബ് മാർസലെയാണ് എതിരാളികൾ.

Author : ന്യൂസ് ഡെസ്ക്

സാൻ്റിയാഗോ ബെർണബ്യൂ: യുവേഫ ചാംപ്യൻസ് ലീഗ് മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. മുൻ ചാംപ്യന്മാരായ റയൽ മാഡ്രിഡിന് ഫ്രഞ്ച് ക്ലബ്ബ് മാർസലെയാണ് എതിരാളികൾ.

ഇംഗ്ലീഷ് വമ്പന്മാരായ ആഴ്സണൽ, സ്പാനിഷ് ടീം അത്ലറ്റിക് ക്ലബ്ബിനെയും യുവൻ്റസ്, ഡോർട്ട്മുണ്ടിനെയും നേരിടും. ഇംഗ്ലീഷ് ക്ലബ്ബ് ടോട്ടനത്തിന് വിയ്യാ റയലാണ് എതിരാളി. രാത്രി 10.15 മുതലാണ് മത്സരങ്ങൾ.

അതേസമയം, 2027 ചാംപ്യൻസ് ലീഗ് ഫൈനൽ വേദിയായി മാഡ്രിഡിലെ വാൻഡ മെട്രോപോളിറ്റാനോ സ്റ്റേഡിയത്തെ യുവേഫ തിരഞ്ഞെടുത്തു. ഇത് രണ്ടാം തവണയാണ് അത്ലറ്റിക്കോ മാഡ്രിഡിൻ്റെ സ്റ്റേഡിയം ചാംപ്യൻസ് ലീഗിൻ്റെ ഫൈനലിനുള്ള വേദിയാകുന്നത്.

SCROLL FOR NEXT