
നാൽപതിൻ്റെ നിറവിലും ഫുട്ബോൾ ലോകത്ത് വിസ്മയം തീർത്ത് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഒരിക്കൽ കൂടി ഫുട്ബോളിൻ്റെ ചരിത്രതാളുകളിൽ സ്വന്തം പേരിന് അടിവരയിട്ടിരിക്കുകയാണ് റൊണാൾഡോ. ലോകകപ്പ് യോഗ്യത റൗണ്ടിലെ ഗോൾവേട്ടയിൽ ഒന്നാം സ്ഥാനത്തിന് ഒപ്പമെത്തിയാണ് റൊണാൾഡോ ചരിത്രമെഴുതുന്നത്. 39 ഗോളുകളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ അടിച്ചുകൂട്ടിയത്.
ഹംഗറിക്കെതിരെ നേടിയ പെനാൽറ്റിയിലൂടെ ഗോൾ വേട്ട 39 ആക്കിയതോടെ റോണോ, ഗ്വാട്ടമാലൻ താരം കാർലോസ് റൂയിസിനൊപ്പമെത്തിയിരിക്കുകയാണ്. അർമീനിയയെ 5-0ന് തകർത്ത് പറങ്കിപട മുന്നേറുമ്പോൾ, റോണോ പടനയിച്ച് മുന്നിലുണ്ടായിരുന്നു. ഇരട്ടഗോൾ നേട്ടത്തോടെ റോണോ മെസിയെ മൂന്ന് ഗോളിന് പിന്നിലാക്കി. 36 ഗോളുകളാണ് അർജൻ്റൈൻ താരം യോഗ്യത റൌണ്ടിൽ സ്വന്തമാക്കിയത്.
ഇതോടെ ഇരു താരങ്ങൾ തമ്മിലുള്ള പോരാട്ടത്തിന് കൂടി ഫുട്ബോൾ ഇനി സാക്ഷിയാകും. രാജ്യത്തിനായി 223 മത്സരങ്ങളിൽ നിന്ന് 141 ഗോളുകളാണ് റൊണാൾഡോ വലയിലെത്തിച്ചത്. ഒക്ടോബർ 11ന് അയർലൻഡാണ് റോണോയുടെയും സംഘത്തിൻ്റെ അടുത്ത എതിരാളികൾ. ഗോൾവേട്ടയിൽ ഒന്നാം സ്ഥാനം സ്വന്തമാക്കാനാകും റോണോ ഇറങ്ങുക.