യുവേഫ സൂപ്പർ കപ്പ് കിരീടം ഉയർത്തുന്ന പിഎസ്ജി Source: Reuters
FOOTBALL

ടോട്ടെനത്തെ വീഴ്ത്തി യുവേഫ സൂപ്പര്‍ കപ്പ് കിരീടം നേടി പിഎസ്ജി

ക്ലബ്ബ് ലോകകപ്പ് ഫൈനലില്‍ കാലിടറിയ തൊഴിച്ചാല്‍ മിന്നും പ്രകടമാണ് പിഎസ്ജി സീസണിലുടനീളം പുറത്തെടുത്തത്.

Author : ന്യൂസ് ഡെസ്ക്

യുവേഫ സൂപ്പര്‍ കപ്പ് കിരീടം ഫ്രഞ്ച് വമ്പന്‍മാരായ പിഎസ്ജിക്ക്. പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ടോട്ടനത്തിനെ മറികടന്നത്. രണ്ട് ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് പിഎസ്ജിയുടെ തിരിച്ചുവരവ്.

യുവേഫ സൂപ്പര്‍ കപ്പ് കിരീട നേട്ടത്തോടെയാണ് പിഎസ്ജി പുതിയ സീസണിന് ആരംഭം കുറിക്കുന്നത്. യൂറോപ്യന്‍ കിരീടങ്ങളില്ലാത്ത ഗതകാല സ്മരണങ്ങള്‍ ഒഴുക്കികഴിഞ്ഞുള്ള ജൈത്രയാത്ര അവരങ്ങനെ തുടരുകയാണ്. ക്ലബ്ബ് ലോകകപ്പ് ഫൈനലില്‍ കാലിടറിയ തൊഴിച്ചാല്‍ മിന്നും പ്രകടമാണ് പിഎസ്ജി സീസണിലുടനീളം പുറത്തെടുത്തത്. പരിശീലകന്‍ ലൂയിസ് എന്റിക്വെയുടെ കീഴിലെ അഞ്ചാം കിരീട നേട്ടം.

85 ആം മിനിറ്റ് വരെ രണ്ട് ഗോളിന് പിന്നിലായിരുന്നു പിഎസ്ജി. ആദ്യ പകുതിയില്‍ മിക്കി വാന്‍ ഡെ വെനാണ് ടോട്ടനത്തിനെ മുന്നിലെത്തിച്ചത്. 48 ആം മിനിറ്റില്‍ പ്രതിരോധ താരം റോമേറോ പിഎസ്ജി വലകുലിക്കിയതോടെ സ്‌കോര്‍ 2-0. തുടരെ ആക്രമണങ്ങള്‍ അഴിച്ച് വിട്ട പിഎസ്ജിക്ക് പക്ഷേ ഗോള്‍ കണ്ടെത്താനായില്ല. 85 ആം മിനിറ്റില്‍ ലീ കാങ് ഇന്നിലൂടെ തിരിച്ചടിച്ച പിഎസ്ജി, ഇഞ്ചുറി ടൈമില്‍ റാമോസിലൂടെ സമനില പിടിച്ചെടുത്തു. ഇതോടെ മത്സരം പെനാള്‍റ്റിയിലേക്ക് കടന്നു.

ഡൊമിനിക് സോലങ്കേ ആദ്യ കിക്ക് ലക്ഷ്യത്തിലെത്തിച്ചപ്പോള്‍ വിറ്റീന്യക്ക് പിഴച്ചു. എന്നാല്‍ ടോട്ടനത്തിന്റെ വാന്‍ ഡെ വെനും മാത്തിസ് ഹെന്റി ടെല്ലിനും ലക്ഷ്യം പിഴച്ചതോടെ പിഎസ്ജി സ്വന്തമാക്കിയത് ആദ്യത്തെ സൂപ്പര്‍ കപ്പ്.

SCROLL FOR NEXT