Gemini generated AI Image  
SPORTS

മെസിയോ റൊണാള്‍ഡോയോ? ഒരു ബോക്‌സിങ് മത്സരം വെച്ചാല്‍ ആര് ജയിക്കും?

മുന്‍ ഡബ്ല്യൂസി ഹെവിവെയ്റ്റ് ചാംപ്യന്‍ ഡിയോണ്ട വൈല്‍ഡറുടെ പരിശീലകനായിരുന്ന മാലിക് സ്‌കോട്ടാണ് സാങ്കല്‍പ്പിക മത്സരത്തിലെ വിജയിയെ പ്രഖ്യാപിച്ചത്

Author : ന്യൂസ് ഡെസ്ക്

ലയണല്‍ മെസിയോ ക്രിസ്റ്റിയാനോ റൊണാള്‍ഡോയോ? ആരാണ് മികച്ച ഫുട്‌ബോളര്‍ എന്ന ചോദ്യത്തിന് ഉത്തരമില്ല? പക്ഷെ, ഇരുവരും റിങ്ങില്‍ ഏറ്റുമുട്ടിയാല്‍ ആര്‍ക്കാകും വിജയം എന്ന് ചോദ്യത്തിന് ഉത്തരമുണ്ട്. മുന്‍ ഡബ്ല്യൂസി ഹെവിവെയ്റ്റ് ചാംപ്യന്‍ ഡിയോണ്ട വൈല്‍ഡറുടെ പരിശീലകനായിരുന്ന മാലിക് സ്‌കോട്ടാണ് സാങ്കല്‍പ്പിക മത്സരത്തിലെ വിജയിയെ പ്രഖ്യാപിച്ചത്.

ഒരു അഭിമുഖത്തില്‍ സംസാരിക്കവേയായിരുന്നു മാലിക് സ്‌കോട്ടിന്റെ പ്രവചനം. ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ ഇരുവരും തുല്യശക്തിയുള്ള എതിരാളികളാണെങ്കിലും ബോക്‌സിങ് റിങ്ങില്‍ ഒരു ഏറ്റുട്ടല്‍ നടന്നാല്‍ അതില്‍ ജയിക്കുന്നത് റൊണാള്‍ഡോ ആയിരിക്കില്ലെന്നാണ് മാലിക് സ്‌കോട്ട് പറയുന്നത്.

മെസിയോടുള്ള ഇഷ്ടക്കൂടുതല്‍ കൊണ്ടല്ല, മറിച്ച്, കാര്യകാരണങ്ങള്‍ നിരത്തിയാണ് മാലിക്കിന്റെ പ്രവചനം. ബോക്‌സിങ്ങിന് മെസി കൂടുതല്‍ അനുയോജ്യനാണെന്ന് മാലിക് സ്‌കോട്ട് പറയുന്നു. മെസിയെ പിന്തുണയ്ക്കാനുള്ള കാരണങ്ങളെ കുറിച്ച് മാലിക് സ്‌കോട്ട് പറയുന്നത് ഇങ്ങനെ,

മെസിയുടെ മനോഭാവമാണ് പ്രധാനം. എപ്പോഴും ഒരു പോരാട്ടത്തിന് തയ്യാറുള്ള മനോഭാവമാണ് അദ്ദേഹത്തിന്. പരിഹസിക്കുകയോ അപമാനിക്കുകയോ ചെയ്താല്‍, അയാള്‍ എതിരാളിയെ കുഴപ്പത്തിലാക്കും. റൊണാള്‍ഡോ മത്സരബുദ്ധിയുള്ള ആളാണെങ്കിലും കളിക്കളത്തിന് പുറത്ത് അല്‍പം മൃദുവായ പെരുമാറ്റമായിട്ടാണ്് തോന്നിയത്.

ബോക്‌സിങ്ങില്‍ ആക്രമണാത്മകതയും പരുക്കന്‍ നിലപാടും പ്രധാനമാണെന്നും സ്‌കോട്ട് പറയുന്നു. റൊണാള്‍ഡോ മികച്ച കായിക താരമാണെന്ന കാര്യത്തില്‍ തനിക്ക് സംശയമില്ലെന്ന് കൂടി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

SCROLL FOR NEXT