ലേശം ഫെവിക്കോള്‍ തേച്ചാല്‍ പോരായിരുന്നോ? ലൂവ്ര് മ്യൂസിയത്തിലെ മോഷണവും പരസ്യമാക്കി

പരസ്യങ്ങളിലൂടെ ജനശ്രദ്ധ പിടിച്ചു പറ്റുന്ന ബ്രാന്‍ഡാണ് ഫെവിക്കോൾ
വൈറലായി പരസ്യം
വൈറലായി പരസ്യം Image: Instagram
Published on

ലോകത്തെ ഞെട്ടിച്ച മോഷണമായിരുന്നു പാരീസിലെ ലൂവ്ര് മ്യൂസിയത്തില്‍ ദിവസങ്ങള്‍ക്ക് മുമ്പ് നടന്നത്. നെപ്പോളിയന്‍ മൂന്നാമന്റെ പത്നി യൂജിന്‍ ചക്രവര്‍ത്തിനിയുടെ കിരീടവും ഒന്‍പത് രത്നങ്ങളും ഉള്‍പ്പടെ കോടിക്കണക്കിന് രൂപയുടെ വസ്തുക്കളാണ് മോഷണസംഘം കവര്‍ന്നത്.

പരസ്യങ്ങളിലൂടെ ജനശ്രദ്ധ പിടിച്ചു പറ്റുന്ന ബ്രാന്‍ഡാണ് ഫെവിക്കോളിന്റേത്. ഇപ്പോള്‍ ലൂവ്ര് മ്യൂസിയത്തിലെ മോഷണവും ഫെവിക്കോള്‍ പരസ്യമാക്കിയിരിക്കുകയാണ്. ഒരല്‍പ്പം ഫെവിക്കോള്‍ തേച്ച് ഒട്ടിച്ചിരുന്നെങ്കില്‍ 894 കോടി രൂപ മൂല്യം വരുന്ന അമൂല്യ ആഭരണങ്ങള്‍ സംരക്ഷിക്കാമായിരുന്നുവെന്നാണ് പുതിയ പരസ്യത്തിലൂടെ ഫെവിക്കോള്‍ പറയുന്നത്.

മോഷണം പോയ മരതക മാലയും ഒരു ജോഡി മരതക കമ്മലുകളും ഫെവിക്കോള്‍ ഉപയോഗിച്ച് ഒട്ടിച്ച നിലയിലാണ് പരസ്യം. ഒപ്പം ഒരു വാചകവും, 'ഈ മിഷന്‍ അസാധ്യമാണ്'. ഫെവിക്കോളിന്റെ സോഷ്യല്‍മീഡിയ പേജില്‍ വന്ന പരസ്യം ഉടന്‍ തന്നെ വൈറലായി.

വൈറലായി പരസ്യം
ഇനി ഒരിക്കലും തിരിച്ചു കിട്ടിയേക്കില്ല; 894 കോടി രൂപയുടെ അമൂല്യ ആഭരണങ്ങള്‍

ഒക്ടോബര്‍ 22 ന് പോസ്റ്റ് ചെയ്ത പരസ്യം ഇതിനകം കമന്റുകള്‍കൊണ്ട് നിറഞ്ഞിരിക്കുകയാണ്. കമന്റുകളും രസകരമാണ്.

വൈറലായി പരസ്യം
ഫെവിക്കോള്‍ മുതല്‍ ഹച്ചിലെ പഗ് വരെ; ജനപ്രിയ പരസ്യങ്ങളുടെ പിതാവ് പീയുഷ് പാണ്ഡേ വിടവാങ്ങി

രസകരമായ പരസ്യങ്ങളിലൂടെ ശ്രദ്ധേയമായ ബ്രാന്‍ഡാണ് ഫെവിക്കോള്‍. പുതിയ പരസ്യത്തിലും നര്‍മം ചോരാതെ അവതരിപ്പിച്ചതിനെയാണ് ആളുകള്‍ അഭിനന്ദിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com