ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് സ്വർണം 
OTHER SPORTS

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് സ്വർണം; സുവർണനേട്ടം ഷൂട്ടിങ്ങിൽ

ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ രണ്ടാം സ്വർണമാണിത്.

Author : ന്യൂസ് ഡെസ്ക്

നഗോയ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് സ്വർണം. ഷൂട്ടിങ്ങിലാണ് ഇന്ത്യയുടെ രണ്ടാം സ്വർണനേട്ടം. 10 മീറ്റർ എയർ പിസ്റ്റൾ മിക്‌സഡ് ടീം ഷൂട്ടിൽ സുരുചി-കമൽജിത്ത് സഖ്യമാണ് സ്വർണം നേടിയത്.

വനിതകളുടെ ക്രിക്കറ്റിലാണ് ഇന്ത്യ ആദ്യ സ്വർണം നേടിയത്. സ്‌ക്വാഷിലും ടേബിൾ ടെന്നീസിലും ഇന്ത്യ സെമി ഫൈനലിൽ പ്രവേശിച്ച് ഇന്ത്യ മെഡൽ ഉറപ്പിച്ചിട്ടുണ്ട്. ടേബിൾ ടെന്നീസ് മിക്‌സഡ് ഡബിൾസിൽ ദിയ ചിതലേയും മനുഷ് ഷായും സെമി ഫൈനലിലെത്തി.

അതേസമയം മികസ്ഡ് ഡബിൾസിൽ ഹർമീത് ദേസായിയും യശ്വസിനിയും ക്വാർട്ടറിൽ ചൈനയോട് പരാജയപ്പെട്ടു. നിലവിൽ രണ്ട് സ്വർണവും ഏഴ് വെള്ളിയും ഒമ്പത് വെങ്കലവുമായി ഇന്ത്യ മെഡൽ വേട്ട തുടരുകയാണ്. അത്‌ലറ്റിക്‌സിൽ ഷോട്ട് പുട്ട്, പോൾവാൾട്ട്, 10000 മീറ്റർ ഓട്ടം, ഹാമർ ത്രോ എന്നിവയിലാണ് ഇന്ത്യയുടെ ഇന്നത്തെ പ്രതീക്ഷ.

SCROLL FOR NEXT