ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യയ്ക്ക് സ്വർണം. കലാശപ്പോരില്‍ ചൈനയെ കീഴടക്കിയാണ് ഇന്ത്യയുടെ സുവര്‍ണനേട്ടം. എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യന്‍ ജയം. 44 വർഷത്തിനു ശേഷമാണ് ഇന്ത്യൻ വനിതകൾ ഗെയിംസിൽ സ്വർണം നേടുന്നത്. ഇതോടെ, 2028 ലൊസാഞ്ചലസ് ഒളിംപിക്സിനും ഇന്ത്യൻ വനിതാ ടീം യോഗ്യത നേടി.
ആദ്യ ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ മുന്നേറ്റമായിരുന്നു. പത്താം മിനിറ്റിൽ ലാൽറെംസിയാമി ഇന്ത്യക്കായി സ്കോര്‍ ചെയ്തു. ആദ്യ ക്വാര്‍ട്ടറില്‍ ഇന്ത്യ ലീഡെടുത്തു. രണ്ടാം ക്വാര്‍ട്ടറില്‍ കളി പിടിക്കാനായി ചൈന ആക്രമണം ശക്തിപ്പെടുത്തി. പ്രതിരോധത്തില്‍ കോട്ട കെട്ടി ഇന്ത്യ അതിനെയെല്ലാം തടഞ്ഞു. മൂന്നും നാലും ക്വാര്‍ട്ടറിലും ചൈന മുന്നേറി കളിച്ചെങ്കിലും ഇന്ത്യയുടെ പ്രതിരോധത്തെ കീഴ്പ്പെടുത്താനായില്ല. ഇതിനിടെ ചൈനയ്ക്ക് കിട്ടിയ പെനാല്‍റ്റി സ്ട്രോക്കുകളില്‍നിന്ന് ഗോള്‍കീപ്പര്‍ സവിത പൂനിയ ഇന്ത്യയെ രക്ഷപ്പെടുത്തുകയും ചെയ്തത് വിജയത്തില്‍ നിര്‍ണായകമായി.
1982ലാണ് വനിതാ ഹോക്കി ഏഷ്യന്‍ ഗെയിംസിന്റെ ഭാഗമാകുന്നത്. ഇന്ത്യയുടെ ആദ്യത്തെയും അവസാനത്തെയും സ്വര്‍ണ നേട്ടവും ആ വര്‍ഷമായിരുന്നു. 1998ലും 2018ലും വനിതാ ടീം ഫൈനലില്‍ എത്തിയിരുന്നു. എന്നാല്‍ രണ്ടു തവണയും കലാശപ്പോരില്‍ തോറ്റതോടെ വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ദക്ഷിണ കൊറിയയോടും, ജപ്പാനോടുമായിരുന്നു തോല്‍വി. ഇക്കുറി സെമിയില്‍ ദക്ഷിണ കൊറിയയെ 2-0ന് കീഴടക്കിയാണ് ഇന്ത്യന്‍ വനിതകള്‍ ഫൈനലില്‍ എത്തിയത്. പാരിസ് ഒളിപിംക്സിലെ രണ്ടാം സ്ഥാനക്കാരെന്ന പകിട്ടുമായെത്തിയ ചൈന വെള്ളി നേടിയപ്പോള്‍, ദക്ഷിണ കൊറിയയെ ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ച ജപ്പാന്‍ വെങ്കലം സ്വന്തമാക്കി.
സ്വര്‍ണത്തിളക്കത്തോടെ ഒളിംപിക്സിനും ഇന്ത്യന്‍ വനിതകള്‍ യോഗ്യത നേടി. ഏഷ്യൻ ഗെയിംസ് ചാമ്പ്യന്മാർക്ക് ലഭിക്കുന്ന ഒളിമ്പിക് യോഗ്യതയാണ് ഇന്ത്യക്ക് സ്വന്തമായത്. 2021ലെ ടോക്യോ ഒളിംപിക്സില്‍ നാലാം സ്ഥാനത്തെത്തിയ ഇന്ത്യന്‍ വനിതകള്‍ക്ക് 2024ല്‍ യോഗ്യത നേടാനായില്ല. അതോടെ പ്രോലീഗില്‍ നിന്നും പുറത്തായിരുന്നു. എന്നാല്‍ 2026 വനിതാ ഹോക്കിയില്‍ ഇന്ത്യയുടെ തിരിച്ചുവരവിന്റെ വര്‍ഷമായിരുന്നു. എഐഎഫ് ദേശീയ കിരീടം സ്വന്തമാക്കിയ ടീം, ലോകകപ്പില്‍ അഞ്ചാം സ്ഥാനത്തെത്തിയിരുന്നു. 52 വര്‍ഷത്തിനു ശേഷം ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനമായിരുന്നു അത്. പിന്നാലെയാണ് ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം.
28 വര്‍ഷത്തിനുശേഷമാണ് ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകള്‍ ഒരുമിച്ച് ഏഷ്യന്‍ ഗെയിംസ് ഫൈനലില്‍ എത്തുന്നത്. വനിതകളുടെ സ്വര്‍ണ നേട്ടം പുരുഷന്മാര്‍ക്കും സാധിച്ചാല്‍ അതുമൊരു ചരിത്രമാകും.