വനിതാ റിക്കർവ് ആർച്ചറിയിൽ ഇന്ത്യക്ക് സുവർണനേട്ടം 
OTHER SPORTS

പെൺകരുത്തിന് ലക്ഷ്യം തെറ്റിയില്ല; വനിതാ റിക്കർവ് ആർച്ചറിയിൽ ഇന്ത്യക്ക് സുവർണനേട്ടം

ഏഷ്യൻ ഗെയിംസിൻ്റെ ചരിത്രത്തിൽ വനിതാ റിക്കർവ് ആർച്ചറിയിൽ ഇന്ത്യ നേടുന്ന ആദ്യ സ്വർണമെഡലാണിത്.

Author : ന്യൂസ് ഡെസ്ക്

നഗോയ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ വനിതകൾ ഉന്നം തെറ്റാതെ കരുത്തറിയിച്ച് സ്വർണനേട്ടം കരസ്ഥമാക്കി. വനിതാ റിക്കർവ് ആർച്ചറിയിൽ ദക്ഷിണ കൊറിയയെ തകർത്താണ് ഇന്ത്യ ചരിത്ര നേട്ടം കരസ്ഥമാക്കിയത്.

ഇന്ന് രാവിലെ നടന്ന ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ കരുത്തരായ ദക്ഷിണ കൊറിയയെ 5-3 എന്ന സ്‌കോറിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഏഷ്യൻ ഗെയിംസിൻ്റെ ചരിത്രത്തിൽ ഈ ഇനത്തിൽ ഇന്ത്യ നേടുന്ന ആദ്യ സ്വർണമെഡലാണിത്.

അങ്കിത ഭഗത്, കീർത്തി, കുങ്കും മൊഹദ് എന്നിവരടങ്ങുന്ന ഇന്ത്യൻ സംഘമാണ് സ്വർണ നേട്ടം കൊയ്തത്. ദക്ഷിണ കൊറിയൻ ടീമിൽ കാങ് ചേ-യങ്, ലീ യുൻജി, ഓ യെജിൻ എന്നിവരാണ് ഇന്ത്യക്കെതിരെ കളത്തിലിറങ്ങിയത്.

SCROLL FOR NEXT