Asian Games | അത്‌ലറ്റിക്സില്‍ ഇന്ത്യയുടെ വിജയക്കുതിപ്പ്; വനിതകളുടെ 4x400 മീറ്റർ റിലേയില്‍ സ്വര്‍ണം

അവസാന ലാപ് ഓടിയ വിത്യ, ബഹ്‌റിന്റെ വെല്ലുവിളികളെ അതിജീവിച്ചാണ് ഇന്ത്യന്‍ ടീമിനെ സ്വര്‍ണ നേട്ടത്തില്‍ എത്തിച്ചത്
Asian Games | അത്‌ലറ്റിക്സില്‍ ഇന്ത്യയുടെ വിജയക്കുതിപ്പ്; വനിതകളുടെ 4x400 മീറ്റർ റിലേയില്‍ സ്വര്‍ണം
Published on: 
Updated on: 

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് വീണ്ടും സ്വര്‍ണം. വനിതകളുടെ 4x400 മീറ്റര്‍ റിലേയിലാണ് സ്വര്‍ണ നേട്ടം. ഐച്ചി നഗോയയില്‍ അത്ലറ്റിക്സ് വിഭാഗത്തിലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണനേട്ടമാണ്. 3:29:69 സെക്കന്‍ഡിലാണ് ടീം ഫിനിഷ് ചെയ്തത്. കിരണ്‍ പഹല്‍, പൂവമ്മ, പ്രാച്ചി, വിത്യ രാംരാജ് എന്നിവരാണ് ഇന്ത്യക്കായി സ്വര്‍ണക്കുതിപ്പ് നടത്തിയത്.

കിരണില്‍ നിന്നായിരുന്നു ഇന്ത്യയുടെ കുതിപ്പിന്റെ തുടക്കം. ആദ്യ ലാപ്പില്‍ മൂന്നാമത് ഓടിയെത്തിയ കിരണ്‍ ബാറ്റണ്‍ പൂവമ്മയ്ക്ക് കൈമാറി. പൂവമ്മ രണ്ടാം ലാപ് പൂര്‍ത്തിയാക്കുമ്പോള്‍ ഇന്ത്യ രണ്ടാമതായി. ബാറ്റണ്‍ സ്വീകരിച്ച് മൂന്നാം ലാപ് ഓടിയ പ്രാച്ചിക്ക് ചൈനയും ബഹ്‍റിനും വെല്ലുവിളി തീര്‍ത്തു. പ്രാച്ചിയില്‍ നിന്ന് ബാറ്റണ്‍ സ്വീകരിച്ച് അവസാന ലാപ് ഓടിയ വിത്യ, ബഹ്‌റിന്റെ വെല്ലുവിളികളെ അതിജീവിച്ച് ഇന്ത്യന്‍ ടീമിനെ സ്വര്‍ണ നേട്ടത്തില്‍ എത്തിച്ചു.

Asian Games | അത്‌ലറ്റിക്സില്‍ ഇന്ത്യയുടെ വിജയക്കുതിപ്പ്; വനിതകളുടെ 4x400 മീറ്റർ റിലേയില്‍ സ്വര്‍ണം
Asian Games | 400 മീറ്റര്‍ ഹർഡിൽസിൽ വിത്യ രാംരാജിന് വെങ്കലം; പി.ടി. ഉഷയുടെ 42 വര്‍ഷത്തെ റെക്കോഡ് ഭേദിച്ച് നേട്ടം

3:29:69 സെക്കന്‍ഡിലാണ് ഇന്ത്യന്‍ വനിതകള്‍ ഫിനിഷ് ചെയ്തത്. ബഹ്‌റിനോട് 0.52 സെക്കന്‍ഡിന്റെ വ്യത്യാസം മാത്രം. 3:30:21 സെക്കന്‍ഡില്‍ ബഹ്‍റിന്‍ വെള്ളി സ്വന്തമാക്കി. 3:31:02 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ചൈനയ്ക്കാണ് വെങ്കലം.

ഐച്ചി നഗോയയില്‍ വിത്യയുടെ രണ്ടാം മെഡല്‍ നേട്ടമാണ്. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ പി.ടി. ഉഷയുടെ 42 വര്‍ഷത്തെ റെക്കോഡ് തകര്‍ത്ത വിത്യ ഇന്നലെ വെങ്കലം സ്വന്തമാക്കിയിരുന്നു.

ആറ് സ്വര്‍ണമാണ് ഇന്ത്യ ഇതുവരെ സ്വന്തമാക്കിയത്. 21 വെള്ളിയും 25 വെങ്കലവും ഉള്‍പ്പെടെ 52 മെഡലുമായി പട്ടികയില്‍ പത്താം സ്ഥാനത്താണ് ഇന്ത്യ. 143 സ്വര്‍ണം, 62 വെള്ളി, 49 വെങ്കലം ഉള്‍പ്പെടെ 254 മെഡലുമായി ചൈനയാണ് ഒന്നാമത്.

News Malayalam 24x7
newsmalayalam.com