ദേവപ്രിയ  
OTHER SPORTS

വീടെന്ന സ്വപ്‌നം ഇപ്പോഴും ബാക്കി; റെക്കോര്‍ഡ് തിരുത്തിയെഴുതിയ ദേവപ്രിയ പറയുന്നു

ഇത്തവണയെങ്കിലും ഈ സ്വപ്‌നം യാഥാര്‍ത്ഥ്യമാകുമെന്ന പ്രതീക്ഷയാണ് റെക്കോര്‍ഡ് നേട്ടത്തില്‍ ദേവപ്രിയ പങ്കുവെച്ചത്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: പ്രതിസന്ധിയുടെ മലകള്‍ താണ്ടിയാണ് ഇടുക്കി കാല്‍വരിമൗണ്ടില്‍ നിന്ന് ദേവപ്രിയ ഷൈബു ഇത്തവണയും സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് എത്തിയത്. 38 വര്‍ഷം പഴക്കമുളള റെക്കോര്‍ഡ് മറികടന്ന സന്തോഷത്തിലും സ്വന്തമായി ഒരു വീടെന്ന സ്വപ്നം ഇപ്പോഴും അകലെയാണ് ദേവപ്രിയക്ക്.

ഇത്തവണയെങ്കിലും ഈ സ്വപ്‌നം യാഥാര്‍ത്ഥ്യമാകുമെന്ന പ്രതീക്ഷയാണ് റെക്കോര്‍ഡ് നേട്ടത്തില്‍ ദേവപ്രിയ പങ്കുവെച്ചത്. പെണ്‍കുട്ടികളുടെ സബ് ജൂനിയര്‍ വിഭാഗത്തില്‍ നൂറ് മീറ്റര്‍ 12.69സെക്കന്റില്‍ ഫിനിഷ് ചെയ്ത ദേവപ്രിയ 1987ല്‍ സിന്ധു മാത്യൂ സ്ഥാപിച്ച റെക്കോര്‍ഡാണ് മറികടന്നത്.

കഴിഞ്ഞ വര്‍ഷവും നൂറ് മീറ്ററില്‍ ദേവപ്രിയ സ്വര്‍ണം നേടിയിരുന്നു. കാല്‍വരിമൗണ്ട് പാലത്തുംതറക്കല്‍ ഷിബുവിന്റെയും ബിസ്മിയുടെയും മകളാണ് ദേവപ്രിയ.

SCROLL FOR NEXT