OTHER SPORTS

ഗോൾഡൻ സ്ലാം സ്വന്തമാക്കി ജോക്കോവിച്ച്! അൽക്കരാസിനെ തോൽപ്പിച്ച് ആദ്യ ഒളിംപിക് സ്വർണ മെഡൽ

മൂന്ന് മണിക്കൂർ നീണ്ട പുരുഷ ടെന്നീസ് ആവേശപോരിൽ നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സ്പാനിഷ് താരം അൽക്കരാസിനെ ജോക്കോവിച്ച് പരാജയപ്പെടുത്തിയത്

Author : ന്യൂസ് ഡെസ്ക്

പാരിസ് ഒളിംപിക്സ് പുരുഷ ടെന്നീസിൽ സ്വർണം സ്വന്തമാക്കി നൊവാക്ക് ജോക്കോവിച്ച്. ഫൈനലിൽ ലോക മൂന്നാം നമ്പർ താരം കാർലോസ് അൽക്കരാസിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയായിരുന്നു ജോക്കോവിച്ചിൻ്റെ ജയം. ഇതോടെ തൻ്റെ കരിയറിലെ ആദ്യ ഒളിംപിക് സ്വർണം നേടിയിരിക്കുകയാണ് ജോക്കോവിച്ച്.

മൂന്ന് മണിക്കൂർ നീണ്ട ആവേശപോരിൽ നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സ്പാനിഷ് താരം അൽക്കരാസിനെ ജോക്കോവിച്ച് പരാജയപ്പെടുത്തിയത്. 37 കാരനായ ജോക്കോവിച്ചിന് ഒരു ഘട്ടത്തിലും വെല്ലുവിളി ഉയർത്താൻ അൽക്കരാസിനായില്ല. 7-6, 7-6 എന്നിങ്ങനെയായിരുന്നു സ്കോർ നില.

ALSO READ: 'ഇംഗ്ലീഷ് പരീക്ഷ' പാസായി; മലയാളിക്കരുത്തിൽ ഇന്ത്യൻ ഹോക്കി ടീം ഒളിംപിക്സ് സെമിയിൽ

തൻ്റെ കരിയറിലെ ഗോൾഡൺ സ്ലാമിനൊപ്പം, ആദ്യ ഒളിംപിക് സ്വർണത്തിലും മുത്തമിടാൻ ജോക്കോവിച്ചിന് കഴിഞ്ഞു. അതുല്യ നേട്ടത്തിലെത്തുന്ന മൂന്നാമത്തെ പുരുഷ താരമാണ് ജോക്കോവിച്ച്. മൂന്ന് ഗ്രാൻസ് സ്ലാം കിരീടങ്ങൾക്കൊപ്പം ഒളിംപിക്സ് സ്വർണവും ജോക്കാവിച്ച് നേടിയത് റൊളാങ് ഗരോസിലാണെന്നതും ശ്രദ്ധേയമാണ്.

SCROLL FOR NEXT