OTHER SPORTS

''തീനാളം അണഞ്ഞിട്ടില്ല'', വിനേഷ് ഫോഗട്ട് വീണ്ടും ഗോദയിലേക്ക്; 2028 ഒളിംപിക്‌സില്‍ പങ്കെടുക്കും

പാരിസ് ഒളിംപിക്‌സിലെ മെഡല്‍ നഷ്ടത്തിന് ശേഷമാണ് വിനേഷ് ഫോഗട്ട് വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ചത്.

Author : ന്യൂസ് ഡെസ്ക്

ഗുസ്തിതാരം വിനേഷ് ഫോഗട്ട് ഗോദയിലേക്ക് മടങ്ങിയെത്തുന്നു. വിരമിക്കല്‍ പ്രഖ്യാപനത്തില്‍ നിന്ന് പിന്‍വാങ്ങുന്നുവെന്നും വെള്ളിയാഴ്ച വിനേഷ് ഫോഗട്ട് പറഞ്ഞു. 2028ലെ ലോസ് ആഞ്ചലസ് ഒളിംപിക്‌സ് ലക്ഷ്യമിട്ടാണ് താരത്തിന്റെ തിരിച്ചുവരവ്.

പാരിസ് ഒളിംപിക്‌സിലൂടെ എല്ലാം അവസാനിച്ചോ എന്ന് ആളുകള്‍ ചോദിക്കുന്നു. കുറേ നാളുകളായി എനിക്ക് അതിന് ഒരു ഉത്തരം ഉണ്ടായിരുന്നില്ല. തന്റെ സ്വപ്‌നങ്ങളില്‍ നിന്നും പ്രതീക്ഷകളില്‍ നിന്നും സമ്മര്‍ദ്ദങ്ങളില്‍ നിന്നും ഗോദയില്‍ നിന്നുമൊക്കെ മാറി നില്‍ക്കണമായിരുന്നു എന്നും ഇപ്പോള്‍ വീണ്ടും തിരിച്ചുവരാന്‍ ഒരുങ്ങുകയാണെന്നും വിനേഷ് ഫോഗട്ട് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

പാരിസ് ഒളിംപിക്‌സിലെ മെഡല്‍ നഷ്ടത്തിന് ശേഷമാണ് വിനേഷ് ഫോഗട്ട് വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷം ഹരിയാന നിയമസഭയിലേക്ക് മത്സരിച്ച വിനേഷ് 6000 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിക്കുകയും ചെയ്തിരുന്നു. ജുലാന മണ്ഡലത്തില്‍ നിന്നായിരുന്നു വിജയിച്ചത്.

'ആളുകള്‍ എന്നോട് ചോദിച്ചുകൊണ്ടിരിക്കുകയാണ് പാരിസ് അവസാനമാണോ എന്ന്. ഒരുപാട് നാളുകളായി എനിക്ക് അതിന് ഉത്തരമുണ്ടായിരുന്നില്ല. എനിക്ക് എനിക്ക് ഗോദയില്‍ നിന്നും പ്രതീക്ഷകളില്‍ നിന്നും സമ്മര്‍ദ്ദങ്ങളില്‍ നിന്നും എന്റെ ആഗ്രഹങ്ങളില്‍ നിന്നുമൊക്കെ മാറി നില്‍ക്കണമായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി ഞാന്‍ എന്നെ തന്നെ ശ്വാസം വിടാന്‍ അനുവദിക്കുകയായിരുന്നു. എന്റെ യാത്രയുടെ ഭാരം, ഉയരങ്ങള്‍, തകര്‍ച്ചകള്‍, ത്യാഗങ്ങള്‍, ലോകം ഒരിക്കലും കാണാത്ത എന്റെ മറുഭാഗത്തെ ഒക്കെ മനസിലാക്കാന്‍ സമയം എടുത്തു,' വിനേഷ് കുറിപ്പില്‍ പറയുന്നു.

പ്രതിഫലനത്തില്‍ താന്‍ സത്യം കണ്ടെത്തിയെന്നും സ്‌പോര്‍ട്‌സിനെ താന്‍ അത്രയും ഇഷ്ടപ്പെടുന്നുവെന്നും ഇപ്പോഴും മത്സരിക്കാന്‍ തയ്യാറായി നില്‍ക്കുകയാണെന്നും നിശബ്ദദയില്‍, താന്‍ തന്നെ മറന്നു പോയ ഒരിക്കലും കെട്ടുപോകാത്ത തീ തന്നിലുണ്ടെന്ന് തിരിച്ചറിഞ്ഞെന്നും വിനേഷ് പറയുന്നു.

SCROLL FOR NEXT