SPORTS

ധോണിയെപ്പോലെ ടിക്കറ്റ് കലക്ടറായി തുടക്കം; പാരിസിൽ ഇന്ത്യയുടെ അഭിമാനമായ സ്വപ്നിലിൻ്റെ ജീവിതം

ഏത് പ്രതിസന്ധിഘട്ടത്തെയും ശാന്തതയോടും ക്ഷമയോടും കൈകാര്യം ചെയ്യുന്ന ക്യാപ്റ്റൺ കൂൾ എംസ് ധോണിയുടെ വ്യക്തിപ്രഭാവം തന്നെയാണ് താരത്തെ ഒരു ആരാധകനാക്കി മാറ്റിയത്

Author : ന്യൂസ് ഡെസ്ക്

പാരിസ് ഒളിംപിക്സിൽ ഇന്ത്യയ്ക്ക് മൂന്നാം മെഡൽ നേടിക്കൊടുത്ത് അഭിമാനമായി മാറി സ്വപ്നിൽ കുസാലെ. പുരുഷൻമാരുടെ 50 മീറ്റർ റൈഫിൾ ത്രീ പൊസിഷൻസ് ഫൈനലിൽ മൂന്നാം സ്ഥാനം നേടിയാണ് സ്വപ്നിൽ നേട്ടം കരസ്ഥമാക്കിയത്. ഇതോടെ ഈ ഇനത്തിൽ ഒളിംപിക്‌സ് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ ഷൂട്ടർ എന്ന നേട്ടം സ്വപ്‌നിൽ സ്വന്തമാക്കി.

സ്വപ്ന സാക്ഷാത്കാരത്തിൻ്റെ നിറവിൽ നിൽക്കുമ്പോഴും സ്വപ്നിലിന് പ്രചോദനമായത് മുൻ ക്രിക്കറ്റ് താരം എംഎസ് ധോണിയാണ്. അദ്ദേഹത്തെപ്പോലെ റെയിൽവേയിൽ ടിക്കറ്റ് കലക്ടറായാണ് സ്വപ്നിലിൻ്റെയും തുടക്കം. ഏത് പ്രതിസന്ധിഘട്ടത്തെയും ശാന്തതയോടും ക്ഷമയോടും കൈകാര്യം ചെയ്യുന്ന ക്യാപ്റ്റൻ കൂൾ എംസ് ധോണിയുടെ വ്യക്തിപ്രഭാവം തന്നെയാണ് താരത്തെ ഒരു ആരാധകനാക്കി മാറ്റിയത്. ഷൂട്ടിങ്ങിൽ വേണ്ടതും ഇതേ സ്വഭാവഗുണം തന്നെ.

മഹാരാഷ്ട്രയിലെ പുനെ സ്വദേശിയായ സ്വപ്നിൽ 2012 മുതൽ അന്തരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ടെങ്കിലും ഒളിംപ്ക്സിൽ അരങ്ങേറ്റം കുറിക്കാൻ കാത്തിരിക്കേണ്ടിവന്നത് ഒരു വ്യാഴവട്ടക്കാലമാണ്.ആദ്യ ഒളിംപ്ക്സിൽ തന്നെ മെഡലും സ്വന്തമാക്കി.

SCROLL FOR NEXT