ആപ്പിളിൻ്റെ ഫോൾഡബിൾ ഫോണായ ഡ്യുവോ അവതരിപ്പിച്ചു 
TECH

കാത്തിരിപ്പിന് വിരാമം; ആപ്പിളിൻ്റെ ഫോൾഡബിൾ ഫോണായ ഡ്യുവോ അവതരിപ്പിച്ചു, വില 2,99,900 രൂപ മുതൽ

ആപ്പിളിൾ സിഇഒ ജോൺ ടേനസിൻ്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിലാണ് ഡ്യൂവോ പരിചയപ്പെടുത്തിയത്.

Author : ന്യൂസ് ഡെസ്ക്

ന്യൂയോർക്ക്: കാത്തിരിപ്പിന് വിരാമമിട്ട് ഫോൾഡബിൾ ഫോണായ ഡ്യുവോ ഐ ഫോൺ ആപ്പിൾ അവതരിപ്പിച്ചു. കമ്പനിയുടെ ചരിത്രത്തിലാദ്യമായി അവതരിപ്പിച്ച മടക്കിവെക്കാവുന്ന ഐഫോൺ, പുതിയ പ്രോ മോഡലുകൾ, ഐ ഫോൺ പ്രോ, പ്രോമാക്‌സ്, ആപ്പിൾ വാച്ച് സീരീസ് 12 എന്നിവയാണ് അവതരിപ്പിച്ചത്.

ആപ്പിളിൻ്റെ പുതിയ സിഇഒ ജോൺ ടേനസിൻ്റെ സാന്നിധ്യത്തിലാണ് അവതരണ ചടങ്ങ് നടന്നത്. മടക്കിവെക്കുമ്പോൾ സാധാരണ സ്മാർട്ട്ഫോണായും നിവർത്തുമ്പോൾ ടാബ്ലെറ്റ് അനുഭവവും നൽകുന്ന ബുക്ക് സ്‌റ്റൈൽ ഡിസൈനാണിതിന്.

വലിയ സ്‌ക്രീനിൽ ഒരേസമയം ഒന്നിലധികം ആപ്പുകൾ ഉപയോഗിക്കാനുള്ള സൗകര്യവും ഈ ഫോണിലുണ്ട്. ഐഫോൺ 18 പ്രോയും പ്രോ മാക്‌സുമാണ് പുറത്തിറങ്ങിയ മറ്റു മോഡലുകൾ. വിപ്ലവകരമായ മാറ്റങ്ങൾ വരുത്തി A20 പ്രോ ചിപ്പിൻ്റെ കരുത്താണ് ഈ ഫോണുകൾക്കുള്ളത്.

ഡ്യുവോ ഫോണിൻ്റെ പ്രത്യേകതകൾ

  • ഇരുണ്ട വെളിച്ചത്തിലും മികച്ച ചിത്രങ്ങൾ നൽകുന്ന പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസ്

  • പുതിയ പ്രോ-ഗ്രേഡ് വീഡിയോ റെക്കോർഡിങ് ഫീച്ചർ

  • മികച്ച ബാറ്ററി ലൈഫ്

  • വേഗത്തിലുള്ള ചാർജിങ് സൗകര്യം

  • രക്തസമ്മർദം, സ്ലീപ്പ് തുടങ്ങിയവ കൃത്യമായി നിരീക്ഷിക്കാനുള്ള നൂതന സെൻസറുകൾ

പ്രീമിയം ഫീച്ചറുകൾ ഉൾപ്പെടുത്തിയതിനാൽ തന്നെ ഫോണിൻ്റെ വിലയും ഉയരും. ഇതോടെ ഈ ഐ ഫോൺ വിലയേറിയ ഫോണായി മാറും. മൂന്ന് ലക്ഷത്തിന് 100 രൂപ കുറച്ച് 2,99,900 രൂപ മുതലാണ് വില ആരംഭിക്കുന്നത്. ഒക്ടോബർ മുതൽ ഫോൺ വിപണിയിൽ ലഭ്യമായി തുടങ്ങുമെന്നാണ് റിപ്പോർട്ട്.

SCROLL FOR NEXT