എന്തിനും ഏതിനും AI യെ ആശ്രയിക്കുന്നവരായി മാറിക്കൊണ്ടിരിക്കുകയാണ് നമ്മളെല്ലാവരും. റിലേഷന്‍ഷിപ്പ് മുതല്‍ അസുഖങ്ങള്‍ക്കും സാമ്പത്തിക ഉപദേശങ്ങള്‍ക്കും പഠനത്തിനും അങ്ങനെ എല്ലാ കാര്യങ്ങള്‍ക്കും എഐയുടെ സഹായം തേടുന്ന തലമുറയാണ് രൂപപ്പെടുന്നത്. എന്നാല്‍, എല്ലാത്തിലും എഐയെ അമിതമായി ആശ്രയിക്കുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കുകയാണ് ചാറ്റ്ജിപിയുടെ മാതൃകമ്പനിയായ ഓപ്പണ്‍ എഐ സിഇഒ സാം ആള്‍ട്ട്മാന്‍.
എഐ ഭ്രമിപ്പിക്കുന്നതാണെന്നും കൃത്രിമ ബുദ്ധിയെ അമിതമായി വിശ്വസിക്കുന്നത് അപകടമുണ്ടാക്കുമെന്നും സാം ആള്‍ട്ട്മാന്‍ പറയുന്നു. എല്ലാത്തിനും എഐയെ കണ്ണടച്ച് വിശ്വസിക്കരുതെന്നും അദ്ദേഹം പറയുന്നു. ഓപ്പണ്‍ എഐയുടെ ഔദ്യോഗിക പോഡ്കാസ്റ്റിന്റെ ആദ്യത്തെ എപ്പിസോഡിലാണ് ആള്‍ട്ട്മാന്റെ മുന്നറിയിപ്പ്.
ചാറ്റ്ജിപിടിയെ ആളുകള്‍ അമിതമായി വിശ്വസിക്കുന്നത് കൗതുകമുണ്ടാക്കുന്നുവെന്നും അദ്ദേഹം പറയുന്നു. എഐ ഭ്രമിക്കുന്നതാണെന്നും അത്രയധികം വിശ്വസിക്കാത്ത സാങ്കേതിക വിദ്യയായിരിക്കണം ഇതെന്നും സാം ആള്‍ട്ട്മാന്‍ പറഞ്ഞു.
AI മോഡല്‍ തെറ്റായതോ അല്ലെങ്കില്‍ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങള്‍ സൃഷ്ടിക്കാന്‍ തുടങ്ങുമ്പോള്‍ അത് ഭ്രമാത്മകമാകും. ഈ വിവരങ്ങളില്‍ പലതിനും യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവും ഉണ്ടാകണമെന്നില്ല. എന്തിനും ഏതിനും എഐയെ വിശ്വസിക്കുന്നവര്‍ അന്ധമായി അവയെ ആശ്രയിക്കുന്നത് വലിയ അപകടങ്ങള്‍ക്ക് കാരണമാകും.
അതേസമയം, എഐയുടെ വ്യാപകമായ ഉപയോഗത്തിന് പുതിയ ഹാര്‍ഡ്വെയര്‍ ആവശ്യമില്ലെന്ന മുന്‍ നിലപാടും സാം ആള്‍ട്ട്മാന്‍ തിരുത്തി. എഐ ഇല്ലാത്ത ലോകത്തിനു വേണ്ടിയാണ് നിലവിലെ കമ്പ്യൂട്ടറുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. എഐ കൂടുതല്‍ പ്രചാരത്തിലാകുമ്പോള്‍ പുതിയ ഉപകരണങ്ങള്‍ ആവശ്യമായി വരുമെന്നാണ് മുന്‍ നിലപാട് തിരുത്തി ആള്‍ട്ട്മാന്‍ പറയുന്നത്.