പ്രതീകാത്മക ചിത്രം  Source; Freepik
TECH

ഫ്ലൈറ്റിൽ മാത്രമല്ല, ഫ്ലൈറ്റ് മോഡ് അല്ലാതെയും സഹായിക്കും

കുട്ടികളുടെ ഫോൺ ഉപയോഗത്തിലാണ്. ഗെയിം കളിക്കുന്നതിനോ വീഡിയോ കാണുന്നതിനോ ഫോണ്‍ നല്‍കുന്നുണ്ടെങ്കില്‍ ഫ്‌ളൈറ്റ് മോഡ് ഓണ്‍ ചെയ്ത് ഇടാം.

Author : ന്യൂസ് ഡെസ്ക്

ഫോണുകളിലെ ഫ്ലൈറ്റ് മോഡ് സംവിധാനം വിമാനയാത്രയെ ലക്ഷ്യമിട്ടാണ് എന്ന് എല്ലാവർക്കും അറിയാം. മൊബൈല്‍ ഫോണുകളുടെ റേഡിയോ സിഗ്നല്‍ എയര്‍ക്രാഫ്റ്റിന്റെ നാവിഗേഷന്‍ സംവിധാനത്തെ തടസപ്പെടുത്താതിരിക്കുക എന്നതാണ് പ്രധാന ഉദ്ദേശ്യം. എന്നാൽ ഈ ഫ്ലൈറ്റ് മോഡ് ഫ്ലൈറ്റിൽ മാത്രമല്ല കേട്ടോ. വേറെയും ചില ഉപകാരങ്ങളുണ്ട്. വിമാനയാത്ര ഇല്ലാത്ത പല ഘട്ടങ്ങളിലും ഫ്ളൈറ്റ് മോഡ് സഹായകമാണ്. അത് ഏതൊക്കെയെന്ന് അറിയേണ്ടേ?

മോശം നെറ്റ്‌വർക്ക് കവറേജിൽ സിഗ്നൽ തിരഞ്ഞോ, യാത്രകളിലോ മറ്റോ ചാർജിംഗ് സംവിധാനം ഇല്ലാതെയോ നമ്മുടെ ഫോണിലെ ബാറ്ററി ചാർജ് കുറഞ്ഞുപോയേക്കാം. ഇത്തരം സാഹചര്യങ്ങളില്‍ ഫ്‌ളൈറ്റ് മോഡില്‍ ഇടുകയാണെങ്കില്‍ ചാര്‍ജ് വളരെ നേരം നില്‍ക്കും. അത്യാവശ്യത്തിന് മാത്രം ഉപയോഗിക്കുകയും ചെയ്യാം.

ഇനി ഫോൺ ചാർജ് ചെയ്യുമ്പോഴും ഈ രീതി പരീക്ഷിക്കാം. ഫ്ലൈറ്റ് മോഡിൽ ഇട്ട് ചാർജ് ചെയ്താൽ വളരെ വേഗത്തിൽ ഫോൺ ചാർജ് ആകും. ആ സമയത്ത് നെറ്റ്‌വർക്കിലേക്ക് കണക്ട് ആകുന്നതിന് വേണ്ടി ഡിവൈസ് ശ്രമിക്കില്ല എന്നതുകൊണ്ടു തന്നെ 20-25 ശതമാനം വരെ ചാര്‍ജിങ് വേഗത വര്‍ധിക്കും എന്നാണ് വിദഗ്ധർ പറയുന്നത്.

മറ്റൊന്ന് കുട്ടികളുടെ ഫോൺ ഉപയോഗത്തിലാണ്. ഗെയിം കളിക്കുന്നതിനോ വീഡിയോ കാണുന്നതിനോ ഫോണ്‍ നല്‍കുന്നുണ്ടെങ്കില്‍ ഫ്‌ളൈറ്റ് മോഡ് ഓണ്‍ ചെയ്ത് ഇടാം. അത് സുരക്ഷിതമാണ്. അനാവശ്യമായ ഇന്റര്‍നെറ്റ് ആക്‌സസ് ഉണ്ടാകില്ല. കോളോ, മെസേജോ അറിയാടെ പോകുകയുമില്ല.

സിഗ്നല്‍ ലഭിച്ചില്ലെങ്കില്‍ ഫോണ്‍ പെട്ടെന്ന് ചൂടാകുന്നത് ഒഴിവാക്കാനും ഫ്ലൈറ്റ് മോഡിലൂടെ സാധിക്കും. പഠനം, ഗൗരവകരമായ ജോലി തുടങ്ങിയ സാഹചര്യങ്ങളിൽ ശ്രദ്ധ ഫോണിലേക്ക് മാറതിരിക്കാനും ഇതൊരുവഴിയാണ്. നോട്ടിഫിക്കേഷനുകൾ നിങ്ങളെ ആകർഷിക്കില്ല.

SCROLL FOR NEXT