ഐഫോൺ 17 എയർ Source: x/ 4RMD 𝕏
TECH

ഐഫോൺ 17 എയർ ഉടൻ ഇന്ത്യയിലെത്തും; തീയതി പുറത്ത്, സവിശേഷതകൾ എന്തൊക്ക?

ഐഫോൺ 17 ൽ 'എയർ' എന്ന പേര് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

Author : ന്യൂസ് ഡെസ്ക്

ഐഫോൺ 17 എയർ ഉടൻ ഇന്ത്യയിലെത്തും. സെപ്‌തംബറോടെ ഇന്ത്യൻ വിപണിയിലെത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഐഫോൺ 17 ൽ 'എയർ' എന്ന പേര് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

5.5 മില്ലീമീറ്റർ മാത്രം കട്ടിയുള്ള ഈ മോഡൽ ഇതുവരെ ഉള്ളതിൽ വച്ച് ഏറ്റവും കനം കുറഞ്ഞ ഐഫോൺ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാധാരണ ഐഫോൺ 17, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്സ് എന്നിവയ്‌ക്കൊപ്പം ഈ പുതിയ മോഡലും പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഐഫോൺ 17 സീരീസിൻ്റെ ലോഞ്ച് പരിപാടി സെപ്റ്റംബർ 11 നും 13 നും ഇടയിൽ നടക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. പ്രോ മോഡലുകളെ അപേക്ഷിച്ച് ക്യാമറ സവിശേഷതകൾ കുറവാണെങ്കിലും, ഐഫോൺ 17 എയറിന് ഇന്ത്യയിൽ ഏകദേശം 99,900 രൂപയാണ് പ്രാരംഭ വിലയായി പ്രതീക്ഷിക്കുന്നത്.

രൂപകൽപ്പനയുടെ കാര്യത്തിൽ, ഐഫോൺ 17 എയറിൽ ടൈറ്റാനിയം-അലുമിനിയം ഫ്രെയിം ഉണ്ടെന്ന തരത്തിലുള്ള പ്രചരണം ഉണ്ട്. ഇത് പ്രോ മോഡലുകളുടെ നിർമാണ നിലവാരത്തിന് സമാനമായി ഭാരം കുറഞ്ഞതും ഈടുനിൽക്കുന്നതുമാക്കും. ആപ്പിൾ ഔദ്യോഗിക നിറങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഫോൺ കറുപ്പ്, വെള്ള, പിങ്ക് നിറങ്ങളിൽ ലഭ്യമാകാൻ സാധ്യതയുണ്ട്. രൂപകൽപ്പനയുടെ കാര്യത്തിൽ ആപ്പിൾ വിട്ടുവീഴ്ച ചെയ്യുമെന്ന് ഉപഭോക്താക്കളും പ്രതീക്ഷിക്കുന്നില്ലെന്നതും വാസ്തവമാണ്.

ഐഫോൺ 17 എയറിൽ 2x ഒപ്റ്റിക്കൽ സൂമോടുകൂടിയ ഒരൊറ്റ 48MP പിൻ ക്യാമറ ഉൾപ്പെടുത്തുമെന്നാണ് കരുതപ്പെടുന്നത്. മുൻവശത്ത്, ഒരു പുതിയ 24MP സെൽഫി ക്യാമറ ഉണ്ടാകുമെന്നും കരുതപ്പെടുന്നു. ആപ്പിളിൻ്റെ വരാനിരിക്കുന്ന A19 ചിപ്പ് ഉപയോഗിച്ച് ഐഫോൺ 17 എയർ പ്രവർത്തിക്കും. കൂടാതെ 12GB റാമും ഇതിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഡിസ്പ്ലേയുടെ കാര്യത്തിൽ, 120Hz റിഫ്രഷ് റേറ്റുള്ള 6.6 ഇഞ്ച് OLED പാനൽ ഇതിൽ ഉൾപ്പെടുത്തിയേക്കാം, ഇത് സുഗമവും ഊർജ്ജസ്വലവുമായ കാഴ്ചാനുഭവം നൽകുന്നു. സെപ്തംബറിൽ ഔദ്യോഗിക ലോഞ്ചിനോട് അടുക്കുമ്പോൾ കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തുമെന്നാണ് ലഭിക്കുന്ന വിവരം.

SCROLL FOR NEXT