TECH

ലാപ്ടോപിനും സ്മാർട്ട് ഫോണുകൾക്കും വില കൂടുന്നു: പിന്നിൽ എഐ?

ഫോണുകളിലും ലാപ്‌ടോപ്പുകളിലും ഗെയിമിംഗ് കൺസോളുകളിലും ഉപയോഗിക്കുന്ന അതേ ചിപ്പുകളാണ് ഇവ

Author : ന്യൂസ് ഡെസ്ക്

സ്മാർട്ട് ഫോണുകൾക്കും, ലാപ്ടോപ്പുകൾക്കും നിരന്തരം വില ഉയർന്നു കൊണ്ടിരിക്കുകയാണ് ഇത് മാത്രമല്ല ഇതിനു പുറമേ ടാബുകൾ ഗെയിമിങ്ങിനായുള്ള പ്ലേ സ്റ്റേഷൻ, നിൻ്റേഡോ എന്നിവയ്ക്കെല്ലാം ഇത്തരത്തിൽ വില കൂടുന്നുണ്ട്. ലോകത്ത് പലയിടത്തും ജോലികൾ നഷ്ടമാവാൻ എഐ കാരണമാകുന്നുണ്ടെങ്കിലും ഇത്തരം ഗാഡ്ജെറ്റുകളുടെ വില കൂടുന്നതിന് പിന്നിലും എഐ തന്നെയാണെന്നാണ് റിപ്പോർട്ടുകൾ.

എഐയുടെ വ്യാപകമായ ഉപയോഗം മെമ്മറി, സ്റ്റോറേജ് ചിപ്പുകൾ എന്നിവയുടെ വൻ ക്ഷാമത്തിനാണ് വഴിവെച്ചിരിക്കുന്നത്. ഫോണുകളിലും ലാപ്‌ടോപ്പുകളിലും ഗെയിമിംഗ് കൺസോളുകളിലും ഉപയോഗിക്കുന്ന അതേ ചിപ്പുകളാണ് ഇവ. ഡാറ്റ കൈമാറാനും ഉപകരണങ്ങളിൽ വിവരങ്ങൾ സംഭരിക്കാനും ഈ മെമ്മറി ചിപ്പുകളാണ് ഉപയോഗിക്കുന്നത്.ഇതാണ് അവയുടെ വില കുതിച്ചുയരാൻ കാരണമായത്.

മെമ്മറി, സ്റ്റോറേജ് ചിപ്പുകളുടെ വില കൂടുന്നതു കൊണ്ടു തന്നെ അടുത്ത സീരീസ് മാക്, ഐഫോൺ, ഐപാഡ് എന്നിവയുടെ വില കൂടുതൽ ഉയർന്നേക്കാമെന്ന് ആപ്പിൾ സിഇഒ ടിം കുക്ക് അടുത്തിടെ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഏറ്റവും സാധാരണഡാറ്റാ-സെന്റർ മെമ്മറി ചിപ്പുകളിൽ ഒന്നായ മൈക്രോണിന്റെ കരാർ വില ഒരു വർഷത്തിനുള്ളിൽ $350 ൽ നിന്ന് $1,300 ആയി ഉയർന്നതായി ഡാറ്റാ-സെന്റർ ഹാർഡ്‌വെയർ റീസെല്ലറായ സർക്കുലർ ടെക്‌നോളജി പറയുന്നു.

ചിപ്പുകൾക്ക് ക്ഷാമം നേരിടുന്നതിനാൽ ഈ വിലക്കയറ്റം രണ്ടു വർഷത്തോളം തുടരുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ മാസം പുറത്തിറങ്ങിയ ട്രാക്കിൻ ടെക്കിൻ്റേയും ടെക്ആർക്കിൻ്റേയും റിപ്പോർട്ട് പ്രകാരം 48% ഉപഭോക്താക്കൾ വില സ്ഥിരമാകുന്നതുവരെ സ്മാർട്ട്‌ഫോൺ വാങ്ങൽ മാറ്റിവച്ചേക്കുമെന്നും 6% പേർ സെക്കൻഡ് ഹാൻഡ് ഉപകരണങ്ങൾ തെരഞ്ഞെടുക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്.

SCROLL FOR NEXT