TECH

മാംഗോയും അവക്കാഡോയും! പുതിയ എഐ മോഡലുകള്‍ അവതരിപ്പിക്കാനൊരുങ്ങി മെറ്റ

2026 പകുതിയോടെ രണ്ട് മോഡലുകളും അവതരിപ്പിക്കാനാണ് ശ്രമം

Author : ന്യൂസ് ഡെസ്ക്

പുതിയ ഇമേജ്, വീഡിയോ എഐ മോഡല്‍ കോഡ് അവതരിപ്പിക്കാനൊരുങ്ങി മെറ്റ. മാംഗോ എന്ന് പേരിട്ടിരിക്കുന്ന എഐ മോഡല്‍ കമ്പനിയുടെ അടുത്ത ഏറ്റവും വലിയ എഐ ഭാഷാ മാതൃകയാണെന്നാണ് വിലയിരുത്തുന്നത്. അവക്കാഡോ എന്ന പേരില്‍ പുതിയ ടെക്സ്റ്റ് മോഡലും അവതരിപ്പിക്കാനൊരുങ്ങുകയാണെന്ന് മെറ്റ ചീഫ് എഐ ഓഫീസര്‍ അലക്‌സാണ്ടര്‍ വാങ് പറഞ്ഞു.

എല്ലാം ശരിയായി നടന്നാല്‍ 2026 പകുതിയോടെ രണ്ട് മോഡലുകളും അവതരിപ്പിക്കുമെന്ന് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കോഡിങ്ങ് മികച്ചതാക്കുക എന്നതാണ് ലക്ഷ്യമെന്നും വിഷ്വല്‍ ഡേറ്റ വച്ച് കാര്യങ്ങള്‍ മനിസിലാക്കി അവതരിപ്പിക്കുന്ന എഐ മോഡലുകളില്‍ വെച്ച് മെറ്റ അതിന്റെ പ്രാരംഭ ഘട്ടത്തിലാണെന്നും വാങ് പറഞ്ഞു.

മെറ്റയുടെ നെക്സ്റ്റ് ജനറേഷന്‍ മോഡലുകള്‍

മെറ്റയുടെ മാംഗോ ഇമേജ്, വീഡിയോ മോഡല്‍ ആണ്. ഓപ്പണ്‍ എഐയുടൈ സോറ, ഗൂഗിള്‍ ജെമിനൈ 3 ഫ്‌ളാഷിനെ ഒക്കെ എതിരിടാന്‍ പാകത്തില്‍ ആണ് മാംഗോ ഒരുങ്ങുന്നതെന്നാണ് സൂചന. അതേസമയം അവക്കാഡോ കോഡിങ്ങിനും റീസണിങ്ങിനും വേണ്ടിയാണ് വികസിപ്പിക്കുന്നത്.

അതേസമയം മെറ്റയുടെ ലാമ മോഡലുകള്‍ മറ്റു എഐ മോഡലുകളെ വച്ച് നോക്കുമ്പോള്‍ ഇപ്പോഴും പിറകിലാണ്.

അതേസമയം അവക്കാഡോ മെറ്റയുടെ ഏറ്റവും പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്ന ലാംഗ്വേജ് മോഡല്‍ ആണ്. ടെക്സ്റ്റ് ജനറേഷന്‍ മാത്രമല്ല, ആഴത്തിലുള്ള സാങ്കേതിക പ്രശ്‌നപരിഹാരം കൂടി ഇതുവഴി നടക്കുമെന്നാണ് വാങ് അവകാശപ്പെടുന്നത്.

SCROLL FOR NEXT