ഡേറ്റിങ് ഇഷ്ടപ്പെടുന്നവർക്ക് ഒരു സന്തോഷ വാർത്ത. ഡേറ്റ് ആപ്പ് അസിസ്റ്റും വാട്സാപ് തത്സമയ തർജമ ഫീച്ചറുകളും പ്രഖ്യാപിച്ചിരിക്കുകയാണ് മെറ്റ. വാട്സാപ്പിൽ ഇനി എഐ പരിഭാഷയുടെ സഹായത്തോടെ ഏത് ഭാഷയിലുള്ളവരുമായും സംസാരിക്കാം. മീറ്റ് ക്യൂട്ട് എന്ന ഡേറ്റിങ് അസിസ്റ്റാണ് മെറ്റ പ്രഖ്യാപിച്ച മറ്റൊരു കിടിലൻ ഫീച്ചർ. വാട്സ്ആപ്പും ഫേസ്ബുക്കിനേയും പുതുക്കിപ്പണിയുന്ന മാറ്റങ്ങളാണ് മെറ്റ പ്രഖ്യാപിച്ച രണ്ട് ഫീച്ചറുകളും.
വാട്സ്ആപ്പ് സ്പോട്ട് ട്രാൻസലേഷൻ ഫീച്ചർ വരുന്നതോടെ ഏത് ഭാഷയിലുള്ളവരുമായും ഇനി ഭാഷപ്രശ്നമില്ലാതെ തുറന്നു സംസാരിക്കാനാകും. മീറ്റ് ക്യൂട്ടോടെ ഡേറ്റിങിന് സൗഹൃദത്തിനുള്ള വഴിയും എഫ്ബി തുറക്കുകയാണ്. എഫ്ബി അക്കൗണ്ടുകാർക്ക് പുതിയ സൗഹൃദത്തിന് പറ്റിയ സമാന ഹൃദയരെ എഫ്ബി സജസ്റ്റ് ചെയ്യുന്നതാണ് മീറ്റ് ക്യൂട്ടിന്റെ ഫീച്ചേഴ്സ്. നൽകുന്ന പ്രോംപ്റ്റ് അനുസരിച്ചായിരിക്കും എഐ ഇടപെടുക. പ്രൊഫൈൽ നിലവാരം ഉയർത്താനും എഐയിലൂടെ മെറ്റ അസിസ്റ്റ് ചെയ്യും.
ഇന്ത്യക്കാർക്ക് ഏറ്റവും പ്രിയപ്പെട്ട സാമൂഹ് മാധ്യമമായ വാട്‌സ്ആപ്പിൽ തർജമ ചെയ്യാനുള്ള ഫീച്ചറും ലഭ്യമാകുന്നതോടെ ഗ്രൂപ്പ് ചാറ്റിലും, ചാനലിലും ഏറെ പ്രയോജനം ചെയ്യും. ഒഫീഷ്യൽ, പ്രൊഫഷണൽ ആവശ്യങ്ങൾക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താനുമാകും. തുടക്കത്തിൽ ആൻഡ്രോയിഡിൽ ആറ് ഭാഷകൾ മാത്രമാണ് പരിഭാഷ ഓപ്ഷനുള്ളത്. അയച്ച സന്ദേശം അമർത്തിപിടിക്കുന്നതോടെ ട്രാൻസലേറ്റിനുള്ള ഓപ്ഷൻസ് വരും. അപരിചിതരോട് പോലും എളുപ്പത്തിൽ ആശയവിനിമയം നടത്താനാണ് ഈ സൗകര്യങ്ങളെന്ന് മെറ്റ വ്യക്തമാക്കി. ആൻഡ്രോയിഡ്, ഐഒഎസ് വേർഷനുകളിലെല്ലാം ഈ ഫീച്ചർ ലഭ്യമാകും.