Source: x
TECH

ഇന്ത്യയിൽ 25,000 രൂപയിൽ താഴെയുള്ള മികച്ച മൊബൈൽ ഫോണുകൾ ഏതൊക്കെ?

മികച്ച ഡിസ്പ്ലേ, പണത്തിനൊത്ത മികവുള്ള ക്യാമറകൾ, മികച്ച പ്രോസസറുകൾ എന്നിവയാണ് ഉപഭോക്താക്കൾ പ്രധാനമായും ശ്രദ്ധിക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

ഒരു ഫോൺ വാങ്ങുമ്പോൾ അതിൻ്റെ വിലയ്ക്ക് പ്രധാന്യം കൊടുക്കുന്നവരായിരിക്കും നമ്മളിൽ പലരും. മികച്ച ഡിസ്പ്ലേ, പണത്തിനൊത്ത മികവുള്ള ക്യാമറകൾ, മികച്ച പ്രോസസറുകൾ എന്നിവയാണ് ഉപഭോക്താക്കൾ പ്രധാനമായും ശ്രദ്ധിക്കുന്നത്. ഇത്തരത്തിൽ 25,000 രൂപയിൽ താഴെയുള്ള മികച്ച മൊബൈൽ ഫോണുകൾ ഏതൊക്കെയാണെന്ന് നോക്കാം.

മോട്ടറോള എഡ്ജ് 60 ഫ്യൂഷൻ

മോട്ടറോള എഡ്‌ജ് 60 ഫ്യൂഷന് വിപണിയിൽ 22,999 രൂപയാണ് വില. ഗാഡ്‌ജെറ്റുകളുടെ റേറ്റിങ്ങിൻ്റെ കാര്യത്തിൽ 10- ൽ 8ആണ് മോട്ടറോള എഡ്ജ് 60 ഫ്യൂഷൻ്റെ റേറ്റിങ്ങ് അടയാളപ്പെടുത്തിയിരിക്കുന്നത്. 5,500mAh ബാറ്ററിയാണ് ഇതിനുള്ളത്. വൈബ്രന്റ് 120Hz ഡിസ്പ്ലേ, മിഡ്-ലെവൽ ഗെയിമിങ്, നല്ല പ്രൈമറി ക്യാമറ, വേഗത്തിൽ ചാർജാവുന്നു, എന്നിവയാണ് ഈ ഫോണിൻ്റെ സവിശേഷത.

വിവോ T4 5G

വിവോ T4 5G ക്ക് 21,999 രൂപയാണ് വിപണിയിലെ വില. റേറ്റിങ്ങുകളുടെ കാര്യത്തിൽ 10ൽ 8 റേറ്റിങ്ങാണ് വിവോ T4 5Gക്ക് ഉള്ളത്. 7,300mAh ബാറ്ററിയാണ് ഇതിനുള്ളത്. വിവോ T4 5G ഗെയിമിംഗിന് നല്ലതാണ്. നല്ല വീഡിയോ റെക്കോർഡിങ്, മികച്ച ബാറ്ററി, ഫാസ്റ്റ് ചാർജിംഗ് എന്നിവയാണ് വിവോ T4 5G യുടെ പ്രധാന സവിശേഷതകൾ.

ഐക്യുഒ നിയോ 10ആർ

മികച്ച പ്രോസസർ പ്രകടനം കാഴ്ചവയ്ക്ക ഐക്യുഒ നിയോ 10ആറിന് 23,800 രൂപയാണ് വില. മികച്ച ബാറ്ററി ലൈഫാണ് ഐക്യുഒ നിയോ 10ആർ പ്രദാനം ചെയ്യുന്നത്. വേഗത്തിലുള്ള വയർ ചാർജിങ്ങാണ് ഇതിനുള്ളത്. സ്കിന്നി ബോർഡറുകളുള്ള ഊർജ്ജസ്വലമായ 120Hz ഡിസ്പ്ലേയുണ്ട്. മൊത്തത്തിൽ സ്റ്റിൽ ക്യാമറ നിലവാരം മികച്ചതല്ല.സമ്മർദത്തിലാകുമ്പോൾ ചൂടാകുന്നു എന്നൊക്കെയുള്ള പ്രശ്നങ്ങളും ഐക്യുഒയുടെ ഉപഭോക്താക്കൾ നേരിടുന്ന പ്രശ്നങ്ങളാണ്.

നത്തിംഗ് ഫോൺ 3a

ഷാർപ്പ് 120Hz ഡിസ്പ്ലേയും, രസകരവും ആകർഷകവുമായ സോഫ്റ്റ്‌വെയറുമാണ് നത്തിംഗ് ഫോൺ 3a ക്കുള്ളത്. വൈവിധ്യമാർന്ന ക്യാമറകൾ, നല്ല ബാറ്ററി ലൈഫ് എന്നിവയൊക്കെ ഇതിൻ്റെ സവിശേഷതകളാണ്. HDR10+ വീഡിയോ സ്ട്രീമിംഗിനെ നത്തിംഗ് ഫോൺ 3a പിന്തുണയ്ക്കുന്നില്ലെന്ന പ്രശ്നം ഇതു നേരിടുന്നുണ്ട്. 24,999 രൂപയാണ് വിപണിയിലെ വില.

ഓണർ 200

ആകർഷകവും സുഗമവുമായ ഡിസൈനാണ് ഓണർ 200 ക്കുള്ളത്. വേഗത്തിലുള്ള വയർ ചാർജിങ്, മികച്ച പോർട്രെയ്റ്റ് ക്യാമറ എന്നിവ ഫോണിൻ്റെ സവിശേഷതയായി എടുത്തുകാണിക്കുന്നവയാണ്. 23,999 രൂപയാണ് ഓണർ 20ൻ്റെ വിപണിയിലെ വില.

വൺപ്ലസ് നോർഡ്

മിക്ക സാഹചര്യങ്ങളിലും നല്ല പ്രകടനമാണ് വൺപ്ലസ് നോർഡ് 4 കാഴ്ചവെക്കുന്നത്. എന്നാൽ 26,999 രൂപയാണ് വൺപ്ലസ് നോർഡിൻ്റെ വിപണിയിലെ വില. വേഗത്തിലുള്ള ചാർജിങ്, നീണ്ട ബാറ്ററി ലൈഫ്, വിശ്വസനീയമായ പ്രൈമറി ക്യാമറ എന്നിവയാണ് വൺപ്ലസ് നോർഡ് 4 ൻ്റെ സവിശേഷതകൾ.

SCROLL FOR NEXT