Image: X  
TECH

ചാറ്റിലൂടെ ബ്രൗസിങ്, ഇനി എല്ലാം കൂടുതല്‍ എളുപ്പമാകും; വരുന്നു OpenAI വെബ് ബ്രൗസർ

ഓപ്പണ്‍ എഐയുടെ പുതിയ ചുവടുവെപ്പ് ഗൂഗിളിന് വെല്ലുവിളിയാകുമോ?

Author : ന്യൂസ് ഡെസ്ക്

എഐ അധിഷ്ഠിത വെബ് ബ്രൗസര്‍ അവതരിപ്പിക്കാനൊരുങ്ങി OpenAI. ആഴ്ചകള്‍ക്കുള്ളില്‍ പുതിയ വെബ് ബ്രൗസര്‍ ഓപ്പണ്‍ എഐ അവതരിപ്പിക്കുമെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഓപ്പണ്‍ എഐയുടെ പുതിയ ചുവടുവെപ്പ് സെര്‍ച്ച് എഞ്ചിന്‍ ഭീമന്‍ ഗൂഗിളിന് വെല്ലുവിളിയാകുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.

ചാറ്റ്ജിപിടി അധിഷ്ഠിത വെബ് ബ്രൗസര്‍ ആകും ഓപ്പണ്‍ എഐ അവതരിപ്പിക്കുക. പുതിയ ബ്രൗസര്‍ എത്തുന്നതോടെ റിസര്‍വേഷന്‍, ഫോമുകള്‍ പൂരിപ്പിക്കുക പോലുള്ള ദൈനംദിന ജോലികള്‍ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ എളുപ്പത്തില്‍ ചെയ്യാനാകും.

'നേറ്റീവ്' ChatGPT ഇന്റര്‍ഫേസ് ഉള്‍പ്പെടുമെന്നതിനാല്‍ OpenAI യുടെ പ്രധാന വെബ്സൈറ്റ് സന്ദര്‍ശിക്കാതെ തന്നെ ബ്രൗസറിലൂടെ നേരിട്ട് AI യുമായി ഉപയോക്താക്കള്‍ക്ക് ചാറ്റ് ചെയ്യാം. ക്രോം, മൈക്രോസോഫ്റ്റ് എഡ്ജ്, ഓപ്പറ തുടങ്ങിയ ബ്രൗസറുകളുടെ പിന്നിലുള്ള അതേ സാങ്കേതികവിദ്യയായ ഗൂഗിളിന്റെ ഓപ്പണ്‍ സോഴ്സ് ക്രോമിയം എഞ്ചിനിലാണ് ഓപ്പണ്‍എഐയുടെ ബ്രൗസര്‍ പ്രവര്‍ത്തിക്കുകയെന്നും ഉറവിടങ്ങള്‍ സൂചിപ്പിക്കുന്നു.

ചാറ്റ് അടിസ്ഥാനമാക്കിയുള്ള ബ്രൗസര്‍ ആകും ഓപ്പണ്‍ എഐ അവതരിപ്പിക്കുന്നത്.

പ്രധാന സവിശേഷതകള്‍:

  • ചാറ്റ് അടിസ്ഥാനമാക്കി ബ്രൗസ് ചെയ്യാം

  • സ്ഥിരം ബ്രൗസറുകളില്‍ (Chrome, Safari മുതലായവ) സേര്‍ച്ച് ബാറിലാണ് കാര്യങ്ങള്‍ നടക്കുന്നത്.

  • ഓപ്പണ്‍ എഐ ബ്രൗസറില്‍ ChatGPT പോലെ ചാറ്റ് ചെയ്താല്‍ തന്നെ ബ്രൗസിങ് നടക്കും - വിമാന ടിക്കറ്റ് ബുക്കിങ്, പേജുകള്‍ ഓപ്പണ്‍ ചെയ്യല്‍, ഫോമുകള്‍ ഫില്‍ ചെയ്യല്‍ തുടങ്ങി എല്ലാം ബ്രൗസര്‍ തന്നെയാണ് ചെയ്തു തരും.

ഓപ്പറേറ്റര്‍ ഏജന്റ്

  • ഇത് OpenAI Operator എന്ന AI ഏജന്റ് ഉപയോഗിച്ച് പ്രവര്‍ത്തിക്കും. ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി, പേജ് സ്‌ക്രോള്‍ ചെയ്യുക, ബട്ടണ്‍ ക്ലിക്ക് ചെയ്യുക, ഫോമില്‍ ഡാറ്റാ ടൈപ്പ് ചെയ്യുക തുടങ്ങിയവ ഈ Agent തയ്യാറാക്കും.

  • ക്രോമിയം എഞ്ചിന്‍

  • Google Chrome പോലെ ഈ ബ്രൗസറും Chromium സംവിധാനത്തില്‍ നിര്‍മ്മിക്കുന്നതാണ്. അതിനാല്‍ വെബ് പേജുകള്‍ ലോഡ് ചെയ്യുന്നതില്‍ വേഗതക്കുറവ് പ്രശ്‌നമുണ്ടാകില്ല.

സ്വകാര്യത

ഉപയോക്താക്കളുടെ ബ്രൗസിങ് ഡാറ്റ ഉപയോഗിച്ച് ഓപ്പണ്‍ എഐ മെച്ചപ്പെടുത്തും എന്നതിനാല്‍ ഉപയോക്താക്കളുടെ സ്വകാര്യത എത്രത്തോളമുണ്ടാകുമെന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്.

ഗുണങ്ങള്‍:

  • ചാറ്റ് മുഖേന ടിക്കറ്റ് ബുക്കിങ്, ഹോട്ടല്‍ ബുക്കിങ്, ഷോപ്പിങ് എന്നിവ നടത്താം

  • മള്‍ട്ടിപ്പിള്‍ ടാബുകള്‍ ഉണ്ടാകില്ല. ചാറ്റ് അടിസ്ഥാനത്തിലാകും ബ്രൗസിങ്

  • ചാറ്റ്ജിപിടി സഹായം നേരിട്ട് ലഭിക്കും

പോരായ്മകള്‍:

  • ഉപയോക്താക്കളുടെ ബ്രൗസിങ് ഡാറ്റ എഐ നവീകരണത്തിന് ഉപയോഗിച്ചേക്കാം

  • സ്വകാര്യത വെല്ലുവിളികള്‍ ഉണ്ടാകാം

SCROLL FOR NEXT