എഐ കരുത്തിൽ ആരോഗ്യം കൈകളിൽ; ജെമിനി ഫീച്ചറുമായി സാംസങ് ഗാലക്‌സി സ്മാർട്ട് വാച്ച്

ആരോഗ്യ സംരക്ഷണം, ഫിറ്റനസ് വിവരങ്ങൾ എന്നിവ ഈ സ്മാർട്ട് വാച്ച് മുഖേന ലഭിക്കും. ജെമിനി ഫീച്ചറോടെ പുറത്തിറങ്ങിയ ആദ്യത്തെ സ്മാർട്ട് വാച്ച് എന്ന പ്രത്യേകതയും ഈ വാച്ചിനുണ്ട്.
samsung galaxy watch 8 classic
സാംസങ് ഗാലക്സി വാച്ച് 8 (Galaxy Watch8) Source: samsung
Published on

സാംസങ് തങ്ങളുടെ സീരീസിലെ ഏറ്റവും പുതിയ ഗാലക്സി വാച്ച് 8 (Galaxy Watch8) സ്മാർട്ട് വാച്ചുകൾ പുറത്തിറക്കി. ആരോഗ്യ സംരക്ഷണം, ഫിറ്റനസ് വിവരങ്ങൾ എന്നിവ ഈ സ്മാർട്ട് വാച്ച് മുഖേന ലഭിക്കും. ജെമിനി ഫീച്ചറോടെ പുറത്തിറങ്ങിയ ആദ്യത്തെ സ്മാർട്ട് വാച്ച് എന്ന പ്രത്യേകതയും ഈ വാച്ചിനുണ്ട്.

നെക്‌സ്റ്റ് ജനറേഷൻ ഫോൾഡബിൾ ഡിവൈസുകളായ ഗാലക്‌സി Z ഫോൾഡ് 7, ഗാലക്‌സി Z ഫ്ലിപ്പ് 7, ഗാലക്‌സി Z ഫ്ലിപ്പ് 7 എഫ്ഇ എന്നിയുടെ ലോഞ്ചിനൊപ്പമാണ് സാംസങിന്‍റെ ഗാലക്‌സി വാച്ച്8 ഉം പുറത്തിറക്കിയത്.

ഗാലക്‌സി വാച്ച് 8 സീരീസ്: സവിശേഷതകൾ

ഗാലക്‌സി വാച്ച് 8 സീരീസിന്‍റെ സവിശേഷതകളിലെ ഹൈലൈറ്റിൽ ഒന്ന് അതിൻ്റെ ഡിസ്‌പ്ലേയാണ്. സ്‌ക്രീൻ മികച്ച രീതിയിൽ ദൃശ്യമാകുന്നതിന് 3,000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ് പ്രദാനം ചെയ്യുന്ന ഡിസ്‌പ്ലേയാണ് ഇതിൽ നൽകിയിരിക്കുന്നത്. കൂടാതെ വേഗതയേറിയ പ്രകടനത്തിനായി 3nm പ്രോസസറും നൽകിയിട്ടുണ്ട്.

ഡിജിറ്റൽ സ്മാർട്ട് വാച്ച് ആണെങ്കിലും വാച്ച് 8 ക്ലാസിക്കിന് പരമ്പരാഗത അനലോഗ് വാച്ചിൻ്റെ പ്രതീതിയുണ്ട്. ഗാലക്‌സി വാച്ച് 8 സീരീസിൽ പുതിയ സെൻസറുകളൊന്നുമില്ല. പ്രോസസറും സമാനമാണ്, മുൻ തലമുറ വാച്ചുകളെ അപേക്ഷിച്ച് മെറ്റീരിയലുകൾ മാറ്റങ്ങളൊന്നുമില്ല.

samsung galaxy watch 8 classic
ആക്രിയിൽ നിന്നൊരു ലംബോർഗിനി! കോലഞ്ചേരിക്കാരൻ ബിബിൻ തൻ്റെ സ്വപ്നവാഹനം നിർമിച്ചെടുത്തത് ഇങ്ങനെ

വാച്ചിൽ ഒരു സെൻസറിൽ തള്ളവിരൽ അഞ്ച് സെക്കൻ്റ് അമർത്തിയാൽ അത് നമ്മുടെ ചർമത്തിലെ ഒരു തരം ആൻ്റിഓക്‌സിഡൻ്റായ കരോട്ടിൻ്റെ അളവ് അളക്കുന്നു. ആൻ്റി ഓക്‌സിഡൻ്റ് അളവ് താഴുന്നത് മുതൽ ഉയരുന്നത് വരെയുള്ള ഒരു സ്കെയിലിൽ റേറ്റ് ചെയ്യുന്നു. തുടർന്ന് അവയുടെ അളവ് കുറവാണെങ്കിൽ അത് എങ്ങനെ മെച്ചപ്പെടുത്താമെന്ന് സാംസങ് ഹെൽത്ത് ആപ്പ് വഴി ശുപാർശകൾ നൽകുകയും ചെയ്യുന്നുവെന്ന് ഇന്ത്യൻ എക്സപ്രസ് റിപ്പോർട്ട് ചെയ്തു.

ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, ഭക്ഷണത്തിൽ കൂടുതൽ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുക തുടങ്ങിയ പോസിറ്റീവ് ജീവിതശൈലി മാറ്റങ്ങൾ വരുത്താനുള്ള നിർദേശങ്ങൾ ഇത് നൽകുന്നുണ്ട്. ഉറക്കത്തിൽ നിങ്ങളുടെ ഹൃദയത്തിലുണ്ടാകുന്ന ആയാസം അളക്കുന്ന ഒരു മെട്രിക് ആയ വാസ്കുലർ ലോഡ് എന്ന പുതിയ ഫീച്ചറും സാംസങ് അവതരിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com