പോക്കോ എഫ്7  Source: x/ POCO
TECH

Poco F7 ഉടൻ ഇന്ത്യൻ വിപണിയിലെത്തും; ഡിസൈനും സവിശേഷതകളും എന്തൊക്കെ?

ഇന്ത്യയിലേക്ക് എത്തുന്ന പോക്കോ എഫ്7 7550 എംഎഎച്ച് ബാറ്ററിയുണ്ടാകുമെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.

Author : ന്യൂസ് ഡെസ്ക്

പോക്കോ എഫ്7 ഉടൻ ഇന്ത്യൻ വിപണിയിലെത്തും. പോക്കോ എഫ് സീരീസിലെ അടുത്ത ഫോൺ ജൂൺ 24 ന് പുറത്തിറക്കുമെന്ന് കമ്പനി അറിയിച്ചു. പോക്കോ എഫ്7 സ്വാഭാവികമായും, ഒരു ഗെയിമിങ് ഫോണാണ്.

ലിമിറ്റഡ് എഡിഷൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മോഡലുകളിൽ ഡ്യുവൽ-ടോൺ ചേസിസും മുകൾ ഭാഗത്ത് ശ്രദ്ധേയമായ സ്ക്രൂകളും വെൻ്റുകളും ഉണ്ട്. അവ കോസ്മെറ്റിക് ആണോ അതോ യഥാർഥ ഉപയോഗ സാഹചര്യങ്ങളുണ്ടോ എന്ന് വിപണിയിലെത്തിയാൽ മാത്രമേ പറയാൻ സാധിക്കൂ.

ലുക്ക് കൂടുതൽ ആകർഷകമാക്കാൻ ക്യാമറകൾക്ക് ചുറ്റും ചില RGB ലൈറ്റിങ്ങുകളും രൂപകൽപ്പന ചെയ്തിട്ടുണ്ട്. 50 മെഗാപിക്സൽ പ്രൈമറി ഹെഡ്‌ലൈനുള്ള ഡ്യുവൽ ക്യാമറകൾ ഡിസൈൻസ് ചെയ്തിട്ടുണ്ട്. ഇന്ത്യയിലേക്ക് എത്തുന്ന പോക്കോ എഫ്7 7550 എംഎഎച്ച് ബാറ്ററിയുണ്ടാകുമെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.

നിലവിലെ വിപണി സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, രാജ്യത്തെ ഏതൊരു സ്മാർട്ട്‌ഫോണിലും ഉള്ളതിൽ വച്ച് ഏറ്റവും വലുതാണ് പോക്കോ എഫ്7. മാത്രമല്ല, 90W വയർഡ് വേഗതയുള്ളതും 22.5W വേഗതയുള്ള റിവേഴ്‌സ് ചാർജിങ്ങും ഈ മോഡലിന് ഉണ്ട്. പോക്കോ എഫ്6 ന് 8GB റാമും 256GB സ്റ്റോറേജുമാണ് ഉണ്ടായിരുന്നത്. 29,999 രൂപയായിരുന്നു പ്രാരംഭ നിരക്ക്. പോക്കോ എഫ്7 ൻ്റെ വിലയും ഇതേനിരക്കിൽ തന്നെയായിരിക്കുമെന്നാണ് സൂചന.

SCROLL FOR NEXT