റിയൽമി Source: realme
TECH

P4 സീരീസ് സ്മാർട്ട്‌ഫോണുകൾ പുറത്തിറക്കാൻ റിയൽമി; ഉടൻ വിപണിയിലെത്തും

റിയൽമി P4 5G,റിയൽമി P4 പ്രോ 5G എന്നിവയാണ് പുതുതായി വിപണിയിലെത്തുന്നത്.

Author : ന്യൂസ് ഡെസ്ക്

P4 സീരീസ് സ്മാർട്ട്‌ഫോണുകൾ പുറത്തിറക്കാൻ റിയൽമി. റിയൽമി P4 5G,റിയൽമി P4 പ്രോ 5G എന്നിവയാണ് പുതുതായി വിപണിയിലെത്തുന്നത്. ഓഗസ്റ്റ് 20 നാണ് പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിലെത്തുക.കൂടാതെ ഫ്ലിപ്കാർട്ടിലൂടെയും കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും ലഭ്യമാകും.

റിയൽമി പി4 പ്രോ 5ജിയിൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമുണ്ടാകും. ഇതിൽ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനോടുകൂടിയ 50MP സോണി IMX896 സെൻസറും ഉൾപ്പെടുന്നുണ്ട്. സെൽഫികൾക്കായി 50MP OV50D സെൻസറാണ് സജ്ജമാക്കിയിട്ടുണ്ട്.

പ്രോ മോഡൽ 60 FPS-ൽ 4K വീഡിയോ റെക്കോർഡിംഗും 30 FPS-ൽ 4K HDR റെക്കോർഡിങ്ങുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. അൾട്രാ സ്റ്റെഡി വീഡിയോയും AI മോഷൻ സ്റ്റെബിലൈസേഷനും ഉപയോഗിച്ച് റിയൽമി ഹൈപ്പർഷോട്ട് ആർക്കിടെക്ചർ സംയോജിപ്പിച്ചിട്ടുണ്ട്.രണ്ട് സ്മാർട്ട്‌ഫോണുകളിലും AI സ്‌നാപ്പ് മോഡിൽ AI ട്രാവൽ സ്‌നാപ്പ്, AI ലാൻഡ്‌സ്‌കേപ്പ് എന്നിവയും ഉൾപ്പെടും.

രണ്ട് ഉപകരണങ്ങളിലും 144Hz റിഫ്രഷ് റേറ്റ്, HDR10+ സർട്ടിഫിക്കേഷൻ, 6,500 nits വരെ പീക്ക് ബ്രൈറ്റ്‌നസ് എന്നിവയുള്ള ഹൈപ്പർഗ്ലോ AMOLED 4D കർവ്+ ഡിസ്‌പ്ലേ ഉണ്ടായിരിക്കും. ഡിസ്‌പ്ലേ 4,320Hz ഹൈ-ഫ്രീക്വൻസി ഡിമ്മിംഗും TÜV റൈൻലാൻഡ്-സർട്ടിഫൈഡ് ഐ പ്രൊട്ടക്ഷനും പിന്തുണയും ഉണ്ടാകും. റിയൽമി പി4 5ജിയിൽ മീഡിയടെക് ഡൈമെൻസിറ്റി 7400 അൾട്രാ 5ജി ചിപ്‌സെറ്റും ഒരു പ്രത്യേക പിക്‌സൽവർക്ക്സ് പ്രോസസറും ഉണ്ടാകും.

SCROLL FOR NEXT