റിയൽമി പി4 സീരിസ് Source: realme
TECH

കുറഞ്ഞ വിലയിൽ കിടിലൻ ഫീച്ചേഴ്സ്! റിയൽമി പി സീരിസ് ഇന്ത്യയിൽ; അറിയേണ്ടതെല്ലാം

പുതിയ സീരിസിൽ ഉപഭോക്താക്കൾക്കായി റിയൽമി കരുതിയിരിക്കുന്നത് എന്താണെന്ന് പരിശോധിക്കാം

Author : ന്യൂസ് ഡെസ്ക്

കാത്തിരിപ്പിനൊടുവിൽ പി സീരിസ് മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ് സ്മാർട്ട്‌ഫോൺ നിർമാതാക്കളായ റിയൽമി. റിയൽമി പി4, പി4 പ്രോ 5ജി എന്നീ സ്മാർട്ടഫോണുകളാണ് കമ്പനി ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുന്നത്. പുതിയ സീരിസിൽ ഉപഭോക്താക്കൾക്കായി റിയൽമി കരുതിയിരിക്കുന്നത് എന്താണെന്ന് പരിശോധിക്കാം.

ആൻഡ്രോയിഡ് 15ൽ പ്രവർത്തിക്കുന്ന പി4, പി4 പ്രോ മോഡലുകൾക്കായി മീഡിയടെക്, സ്നാപ്ഡ്രാഗൺ ചിപ്‌സെറ്റുകളാണ് കമ്പനി ഉപയോഗിച്ചിരിക്കുന്നത്. ഗെയിമിംഗിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, പി4 പ്രോ 5ജിയിൽ, ക്വാൽകോം സ്‌നാപ്ഡ്രാഗൺ 7 ജെൻ 4 പ്രോസസറും, 100-ലധികം പിന്തുണയുള്ള ടൈറ്റിലുകളിൽ 144 എഫ്‌പിഎസ് വരെ ഗെയിംപ്ലേ പ്രാപ്തമാക്കുന്ന ഒരു പുതിയ ഡെഡിക്കേറ്റഡ് ഹൈപ്പർവിഷൻ എഐ ചിപ്‌സെറ്റും കമ്പനി സജ്ജീകരിച്ചിട്ടുണ്ട്. മനോഹരമായ ഡിസൈൻ, 50-മെഗാപിക്സൽ എഐ ക്യാമറകൾ, വലിയ കപ്പാസിറ്റിയുള്ള ബാറ്ററി എന്നിവയും ഫോണിലുണ്ട്.

റിയൽമി പി4 പ്രോ 5ജി സവിശേഷതകൾ

  • 12ജിബി റാമും 256ജിബി വരെ സ്റ്റോറേജും

  • സ്നാപ്ഡ്രാഗൺ 7 ജെൻ 4 ചിപ്‌സെറ്റ്

  • എഐ ട്രാവൽ സ്നാപ്പ്, എഐ സ്നാപ്പ് മോഡ് തുടങ്ങിയ ഫീച്ചേഴ്സ് നൽകുന്ന ഹൈപ്പർ എഐ ചിപ്‌സെറ്റ്

  • 144 ഹെർട്സ് റിഫ്രഷ് റേറ്റുള്ള 6.8-ഇഞ്ച് അമോൾഡ് ഡിസ്‌പ്ലേ

  • 6,500 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ് ലെവൽ

  • കോർണിംഗ് ഗൊറില്ല ഗ്ലാസ് 7ഐ സംരക്ഷണം

  • 80വാൾട്ട് ഫാസ്റ്റ് ചാർജിംഗ് പിന്തുണയ്ക്കുന്ന 7,000 എംഎഎച്ച് ബാറ്ററി

  • ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 6 പതിപ്പ്

  • ഓവർ ഹീറ്റിങ് നിയന്ത്രിക്കുന്നതിനായി 7,000 ചതുരശ്ര മില്ലീമീറ്റർ വിസ്തീർണ്ണമുള്ള കൂളിംഗ് സിസ്റ്റം

  • ഒഐഎഎസ് സഹിതം 50എംപി പ്രൈമറി സെൻസറും 8എംപി അൾട്രാ-വൈഡ് ആംഗിൾ ലെൻസും, 50എംപി ഫ്രണ്ട് ക്യാമറ

റിയൽമി പി4 സവിശേഷതകൾ

  • 144ഹെർട്സ് റിഫ്രഷ് റേറ്റുള്ള 6.77-ഇഞ്ച് അമോൾഡ് ഡിസ്‌പ്ലേ

  • മീഡിയടെക് ഡൈമെൻസിറ്റി 7400 എസ്ഒസി

  • 8 ജിബി റാമും 256 ജിബി വരെ സ്റ്റോറേജും

  • 50എംപി മെയിൻ ക്യാമറയും 8എംപി അൾട്രാ-വൈഡ് ലെൻസും

  • 80വാൾട്ട് ഫാസ്റ്റ് ചാർജിംഗുള്ള 7,000എംഎഎച്ച് ബാറ്ററി

വിലയെത്ര?

8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള റിയൽമി പി 4 പ്രോയുടെ അടിസ്ഥാന മോഡലിൻ്റെ വില 24,999 രൂപയിൽ ആരംഭിക്കുന്നു. 8 ജിബി റാമും 256 ജിബി വേരിയന്റും 26,999 രൂപയ്ക്ക് ലഭ്യമാണ് . 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ടോപ്പ് എൻഡ് മോഡലിന് 28,999 രൂപയാണ് വില.

റിയൽ പി4ൻ്റെ വില പരിശോധിക്കുകയാണെങ്കിൽ, പി4 ന്റെ ബേസിക് മോഡൽ 6ജിബി/28ജിബി വേരിയന്റിന് 18,499 രൂപയും 8ജിബി/128ജിബി, 8ജിബി/256ജിബി പതിപ്പുകൾക്ക് യഥാക്രമം 19,499 രൂപയും 21,499 രൂപയുമാണ് വില.

SCROLL FOR NEXT