
പുതിയ ഐഫോൺ 17 സീരീസ് അടുത്ത മാസം ലോഞ്ച് ചെയ്യാൻ പോകുകയാണ്. മോഡലിൻ്റെ ഡിസൈനുകളും വില വിവരങ്ങളുമെല്ലാം അടുത്തിടെയാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. എന്നാൽ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പുറത്തിറങ്ങിയ ഐഫോൺ 16 സീരീസിലെ ഏറ്റവും കരുത്തുറ്റ സ്മാർട്ട് ഫോൺ ആയിരുന്നു ഐഫോൺ 16 പ്രോ മാക്സ്.
പുതിയ ഐഫോൺ 17 സീരീസ് അവതരിപ്പിക്കുന്നതിന് മുന്നോടിയായി നിലവിലുള്ള മോഡലുകൾക്ക് ഇപ്പോൾ വില കുറച്ച് വിൽക്കാൻ പ്രമുഖ ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ മത്സരിക്കുകയാണ്. ആമസോണിലും ഫ്ലിപ്പ്കാർട്ടിലും ഡിസ്കൗണ്ട് വിലയിലാണ് ഐഫോൺ 16 പ്രോ മാക്സ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.
ഇന്ത്യയിൽ ഐഫോൺ 16 പ്രോ മാക്‌സിൻ്റെ 256 ജിബി വേരിയന്റിന് 1,44,900 രൂപയും 512 ജിബി വേരിയൻ്റിന് 1,64,900 രൂപയും വൺ ടിബി വേരിയൻ്റിന് 1,84,900 രൂപയും ആയിരുന്നു വില. ഇതേ വിലയിലാണ് ആപ്പിളിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഈ മോഡൽ ഇപ്പോഴും ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ആമസോണിലും ഫ്ലിപ്പ്കാർട്ടിലും ഇതിന് വില വളരെ കുറവാണ്.
ഫ്ലിപ്പ്കാർട്ടിൽ ഐഫോൺ 16 പ്രോ മാക്സ് 256 ജിബി അടിസ്ഥാന വേരിയന്റ് 1,37,900 രൂപ വിലയിൽ ആണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന് 3000 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാണ്. അതിനാൽ 1,34,900 രൂപ വിലയിൽ ഫ്ലിപ്പ്കാർട്ടിൽ നിന്ന് ഈ ഐഫോൺ വാങ്ങാൻ സാധിക്കും.
ഫ്ലിപ്പ്കാർട്ടിലേക്കാൾ മികച്ച ഓഫർ ഐഫോൺ 16 പ്രോ മാക്സിന് ഇപ്പോൾ വാഗ്ദാനം ചെയ്യുന്നത് ആമസോൺ ആണ്. ഇതിന്റെ അടിസ്ഥാന വേരിയന്റ് 1,34,900 രൂപയിലാണ് ആമസോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതായത് ഫ്ലിപ്പ്കാർട്ടിൽ ബാങ്ക് ഡിസ്കൗണ്ട് സഹിതം ലഭ്യമാകുന്ന വിലയിലാണ് ആമസോൺ ഡയറക്ടായി ഈ ഫോൺ വിൽക്കുന്നത്.
ഡയറക്ട് ഡിസ്കൗണ്ടിന് പുറമെ 3000 രൂപ ബാങ്ക് ഡിസ്കൗണ്ടും ഐഫോൺ 16 പ്രോ മാക്സിന് ആമസോൺ ലഭ്യമാക്കിയിട്ടുണ്ട്. അതിനാൽ 1,31,900 രൂപ വിലയിൽ വാങ്ങാൻ സാധിക്കും. ഐഫോൺ 16 പ്രോ മാക്സിന് ഇതുവരെ ലഭ്യമായതിൽ ഏറ്റവും കുറഞ്ഞ വിലയാണിത്. ബാങ്ക് ഡിസ്കൗണ്ടിന് പുറമെ എക്സ്ചേഞ്ച് ഡിസ്കൗണ്ട് കൂടി പ്രയോജനപ്പെടുത്തിയാൽ വില വീണ്ടും കുറയും. ഐഫോൺ 16 പ്രോ മാക്സിന് 55,000 രൂപ വരെ എക്സ്ചേഞ്ച് ഡിസ്കൗണ്ടായി ആമസോൺ വാഗ്ദാനം ചെയ്യുന്നുണ്ട്.
എന്നാൽ, എക്സ്ചേഞ്ച് നൽകുന്ന മോഡൽ, പ്രവർത്തനക്ഷമത എന്നിവയൊക്കെ പരിഗണിച്ച ശേഷമാകും വില നിശ്ചയിക്കുക. ആമസോൺ പേ, ഐസിഐസിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പർച്ചേസ് നടത്തുമ്പോൾ ഉപയോക്താക്കൾക്ക് 4000 രൂപ ആമസോൺ പേ ബാലൻസ് ക്യാഷ്ബാക്ക് ലഭിക്കുന്ന ഓഫറും ലഭ്യമാണ്.