Source: X/ JioFiber
TECH

ഇന്ത്യയിലെവിടേക്കും ഇൻ്റർനെറ്റ് കണക്ഷൻ മാറ്റാനുള്ള സൗകര്യം അവതരിപ്പിച്ച് റിലയൻസ് ജിയോ

ആർക്കും തങ്ങളുടെ നിലവിലുള്ള ജിയോ ​ഫൈബർ, എയർ​ ഫൈബർ കണക്ഷനുകൾ പുതിയ സ്ഥലത്തേക്കും മാറ്റാൻ കഴിയും.

Author : ന്യൂസ് ഡെസ്ക്

ഇന്ത്യയിലെവിടേക്ക് വേണമെങ്കിലും നിലവിലുള്ള ഇൻ്റർനെറ്റ് കണക്ഷൻ മാറ്റാനുള്ള സൗകര്യം അവതരിപ്പിച്ച് റിലയൻസ് ജിയോ. വാടകയ്ക്ക് താമസിച്ച ശേഷം മറ്റൊരിടത്തേക്ക് മാറുന്നവർ, ജോലിയുടെ ആവശ്യാർഥം താമസിച്ചിടത്ത് നിന്ന് മറ്റെവിടേക്കെങ്കിലും മാറുന്നവർ, പുതിയ വീട് വാങ്ങിയ ശേഷം നിലവിലെ വീട്ടിൽ നിന്ന് മാറുന്നവർ എന്നിങ്ങനെ ആർക്കും തങ്ങളുടെ നിലവിലുള്ള ജിയോ ​ഫൈബർ, എയർ​ ഫൈബർ കണക്ഷനുകൾ പുതിയ സ്ഥലത്തേക്കും മാറ്റാൻ കഴിയും. അ‌തിനുള്ള സൗകര്യം ജിയോ വെബ്​സൈറ്റിൽ ഒരുക്കിയിട്ടുണ്ട്.

ജിയോ നിലവിലെ കണക്ഷനുകൾ ഉപയോക്താക്കളുടെ പുതിയ താമസ സ്ഥലത്തേക്ക് മാറ്റി നൽകുന്നുണ്ട്. അ‌തിനാൽ ദീർഘകാല പ്ലാനുകൾ തെരഞ്ഞെടുത്ത ഉപയോക്താക്കൾക്ക് മറ്റ് അ‌ധിക ചെലവുകൾ ഒന്നുമില്ലാതെ പുതിയ സ്ഥലത്തും ജിയോ ഇൻ്റർനെറ്റ് സേവനങ്ങൾ ആസ്വദിക്കുന്നത് തുടരാനാകും.

ഉപയോക്താക്കൾ തങ്ങളുടെ നിലവിലുള്ള ജിയോ ഫൈബർ അല്ലെങ്കിൽ ജിയോ എയർ ഫൈബർ കണക്ഷൻ മാറ്റിസ്ഥാപിക്കുന്നതിന്, മൊബൈൽ ആപ്പ് വഴിയോ വെബ്‌സൈറ്റ് വഴിയോ മൈജിയോ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുക ശേഷം പുതിയ വിലാസം നൽകുക. പുതിയ സ്ഥലത്ത് ജിയോ ഫൈബർ സേവനങ്ങൾ ലഭ്യമല്ലെങ്കിൽ, നിങ്ങളുടെ കണക്ഷൻ എയർ ഫൈബറിലേക്ക് മാറിയേക്കാം. എയർ ഫൈബറും ഫൈബറും ഇല്ലെങ്കിൽ എന്ത് ചെയ്യുമെന്നത് വ്യക്തമല്ല. ജിയോയുടെ എയർ ഫൈബർ സേവനം ഇപ്പോൾ ഇന്ത്യയുടെ പല ഭാഗങ്ങളിലും നിലവിലുണ്ട്.

കണക്ഷൻ പുതിയ സ്ഥലത്തേക്ക് മാറ്റുന്നതിന് ​മൈജിയോ അ‌ക്കൗണ്ട് വഴി അപ്പോയിൻ്റ്‌മെൻ്റ് ബുക്ക് ചെയ്യുക. എല്ലാ വിവരവും നൽകി കഴിഞ്ഞാൽ അ‌വ സ്ഥിരീകരിച്ച ശേഷം ജിയോ അഭ്യർത്ഥന സ്ഥിരീകരിക്കും. ഇൻ്റർനെറ്റ് കണക്ഷൻ മാറുന്നതിനായി ഒരു ജിയോ ഉപയോക്താവ് ഇത്ര മാത്രമെ ചെയ്യേണ്ടതുള്ളൂ. അ‌ല്ലാതെ കോൾ ചെയ്യുകയോ ഏതെങ്കിലും ടെക്സ്റ്റ് എസ്എംഎസുകൾ അയയ്ക്കുകയോ ചെയ്യേണ്ടതില്ല.

SCROLL FOR NEXT