
ഓപ്പോ കെ13 ടർബോ സീരീസ് ഇന്ന് (ഓഗസ്റ്റ് 11) ഇന്ത്യയിൽ ലോഞ്ച് ചെയ്യും. കെ13 ടർബോ, കെ13 ടർബോ പ്രോ എന്നീ രണ്ട് മോഡലുകളാണ് ഈ സീരീസിലുള്ളത്. ഫോണ്‍ ചൂടാകുന്നത് കുറയ്ക്കാനായി ബില്‍റ്റ് ഇൻ സെൻട്രിഫ്യൂഗൽ ഫാനുകളെ ഉപയോഗപ്പെടുത്തുന്ന കൂളിങ് സിസ്റ്റമാണ് ഈ മോഡലുകളുടെ സവിശേഷതയായി കമ്പനി എടുത്തുകാട്ടുന്നത്. ഇന്ന് ഉച്ചയ്ക്ക് ഇന്ത്യന്‍ സമയം 12 മണിക്കാണ് ലോഞ്ച് .
ഇന്ത്യയിലെ ഓപ്പോ കെ13 ടർബോ സീരീസ് ഫോണുകളുടെ ലോഞ്ചിന് മുന്‍പ് നിങ്ങൾ അറിയേണ്ടതെല്ലാം:
ഓപ്പോ കെ13 ടർബോ പ്രോയുടെ 8 ജിബി + 256 ജിബി റാം സ്റ്റോറേജ് കോൺഫിഗറേഷനുള്ള ഫോണിന് ഇന്ത്യയിൽ 37,999 രൂപ മുതലാണ് വില ആരംഭിക്കുന്നതെന്ന് സൂചനയുണ്ട്. ഇതേ സ്റ്റോറേജുള്ള 12 ജിബി വേരിയന്റിന് 39,999 രൂപ വിലവരും.
ഓപ്പോ കെ 13 ടർബോ സീരീസിന്റെ ലോഞ്ചിനായി ഫ്ലിപ്കാർട്ടിൽ ഒരു പ്രത്യേക മൈക്രോസൈറ്റ് തന്നെയുണ്ട്. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിനൊപ്പം ഓപ്പോ ഇന്ത്യ സ്റ്റോർ വഴിയും ഹാൻഡ്‌സെറ്റുകൾ ലഭ്യമാകും. കഴിഞ്ഞ മാസമാണ്, ഓപ്പോ കെ 13 സീരീസ് ചൈനയിൽ ലോഞ്ച് ചെയ്തത്.
ചൈനീസ് കമ്പനിയായ ഓപ്പോയുടെ കെ13 ടർബോ സീരീസ് 6.80 ഇഞ്ച് 1.5കെ (1,280 x 2,800 പിക്സലുകൾ) AMOLED സ്ക്രീനുകൾ, 120Hz റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാമ്പിൾ റേറ്റ്, 1,600 nits വരെ ഗ്ലോബൽ പീക്ക് ബ്രൈറ്റ്നസ് എന്നിവയോടെയാണ് വരുന്നത്.
കെ 13 ടർബോ പ്രോ വേരിയന്റിന് കരുത്ത് പകരുന്നത് സ്‌നാപ്ഡ്രാഗൺ 8എസ് ജെന്‍ 4 ചിപ്‌സെറ്റ് ആണ്. 16ജിബി വരെ LPDDR5X റാമും 512ജിബി വരെ UFS 4.0 ഓൺബോർഡ് സ്റ്റോറേജും ഇതിൽ ഉൾപ്പെടുന്നു. അതേസമയം, സ്റ്റാൻഡേർഡ് കെ13 ടർബോയ്ക്ക് 16ജിബി വരെ LPDDR5X റാമും 512ജിബി വരെ UFS 3.1 ഇൻബിൽറ്റ് സ്റ്റോറേജുമുള്ള മീഡിയടെക് ഡൈമെൻസിറ്റി 8450 ചിപ്‌സെറ്റ് ആണുള്ളത്. രണ്ട് ഫോണുകളിലും ആൻഡ്രോയിഡ് 15ന്റെ ColorOS 15നാണ് ഉപയോഗിക്കുന്നത്.
ക്യാമറ വിഭാഗത്തിൽ, ഓപ്പോ കെ13 ടർബോ സീരീസിൽ 50-മെഗാപിക്സൽ പ്രധാന ക്യാമറയും 2-മെഗാപിക്സൽ സെക്കൻഡറി സെൻസറും അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സിസ്റ്റമാണുള്ളത്. സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി രണ്ട് ഹാൻഡ്‌സെറ്റുകളിലും 16-മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഉണ്ട്.
ഓപ്പോ കെ13 ടർബോ, ഓപ്പോ കെ13 ടർബോ പ്രോ എന്നിവയിൽ 80W വയർഡ് ഫാസ്റ്റ് ചാർജിങ് പിന്തുണയ്ക്കുന്ന 7,000mAh ബാറ്ററികളാണ് ഉപയോഗിച്ചിരിക്കുന്നത്. 5ജി, 4ജി, വൈഫൈ 7, ബ്ലൂടൂത്ത് 5.4, ജിപിഎസ്, എന്‍എഫ്‌സി, യുഎസ്ബി ടൈപ്പ്-സി കണക്റ്റിവിറ്റി ഓപ്ഷനുകളാണ് ഓപ്പോ ഈ മോഡലില്‍ നല്‍കുന്നത്.