ഐഫോണും സാംസങ്ങും തമ്മില്‍ വിപണിയിലുള്ള കിട മത്സരം എല്ലാവര്‍ക്കും സുപരിചിതമാണ്. ഓരോ സീരീസ് പുറത്തിറക്കുമ്പോഴും ഐഫോണും സാംസങ്ങും തമ്മില്‍ തങ്ങളിലാരാണ് ''ദ ബെസ്റ്റ്' എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ഉണ്ടാവാറുണ്ട്. സാംസങ്ങും ഐഫോണും ഉപയോഗിക്കുന്നവരിലും സമാനമായ പ്രവണത കണ്ടു വരാറുമുണ്ട്. ഇപ്പോഴിതാ പുതിയ ഐഫോണ്‍ സീരീസിനെ പരിഹസിച്ചുകൊണ്ടെത്തിയിരിക്കുകയാണ് സാംസങ്.
കഴിഞ്ഞ ദിവസമാണ് ഐഫോണിന്റെ പുതിയ സീരീസ് ആയ ഐഫോണ്‍ 17 അവതരിപ്പിച്ചത്. ''ഞെട്ടിക്കുന്ന ഫീച്ചറുകളോ''യാണ് പുതിയ സീരീസ് അവതരിപ്പിക്കുന്നതെന്നാണ് ആപ്പിള്‍ കമ്പനി പറയുന്നത്. എന്നാല്‍ ഇതിനിടെ ആപ്പിളിനെ കളിയാക്കികൊണ്ടാണ് ഇപ്പോള്‍ സാംസങ് രംഗത്തെത്തിയിരിക്കുന്നത്.
ആപ്പിളിനെ റോസ്റ്റ് ചെയ്യുന്ന 2022ലെ അവരുടെ തന്നെ ഒരു പഴയ പോസ്റ്റ് റീഷെയര്‍ ചെയ്തുകൊണ്ടാണ് സാംസങ് മൊബൈല്‍ യുഎസ് എക്‌സില്‍ കുറിച്ചിരിക്കുന്നത്. 'ഇതൊക്കെ ഇപ്പോഴും പ്രസക്തമാണോ'' എന്ന ക്യാപ്ഷനോടെയാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. 'അവര്‍ അത് മടക്കി തുടങ്ങുമ്പോള്‍ ഞങ്ങളെ അറിയിക്കുക' എന്ന പഴയ പോസ്റ്റാണ് അവര്‍ റീഷെയര്‍ ചെയ്തത്.
ആപ്പിള്‍ ആരാധകരും ഉപയോക്താക്കളുമൊക്കെ ഇതിനെ പ്രതിരോധിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. 'ഫോള്‍ഡിങ്ങ് ഫോണുകളൊക്കെ എത്ര മാത്രം പ്രസക്തമാണെന്നും ഞങ്ങള്‍ക്ക് വിശ്വസിക്കാനാകില്ല' എന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്. ആപ്പിള്‍ ഫോണുകള്‍ സാംസങ്ങിനെക്കാളുമൊക്കെ എത്രയോ മികച്ചതാണെന്നുമാണ് ഒരാള്‍ പറയുന്നത്.
പുത്തന്‍ ഫീച്ചറുകളുമായാണ് ഐഫോണ്‍ 17 അവതരിപ്പിച്ചിരിക്കുന്നത്. നിത്യോപയോഗത്തിനായി കൂടുതല്‍ ഉപയോഗപ്രദമാകുന്ന തരത്തിലാണ് പുതിയ ഫോണ്‍ ഇറക്കിയിരിക്കുന്നതെന്നാണ് ആപ്പിള്‍ അറിയിക്കുന്നത്. ശക്തമായ പെര്‍ഫോര്‍മന്‍സ് കാഴ്ച വയ്ക്കുന്നതിനായി എ19 ചിപ്പുകളും 48 എംപി ഡുവല്‍ ഫ്യൂഷന്‍ ക്യാമറ സിസ്റ്റവും സെന്റര്‍ സ്റ്റേജ് ഫ്രണ്ട് ക്യാമറ (ഏറ്റവും മികച്ച ഫ്രണ്ട് ക്യാമറ) യുമാണ് നല്‍കിയിരിക്കുന്നതെന്ന് ആപ്പിളിന്റെ ആഗോള ഐഫോണ്‍ പ്രൊഡക്ട് മാര്‍ക്കറ്റിങ്ങ്, വൈസ് പ്രസിഡന്റ് പറഞ്ഞിരുന്നു.
2025ലെ ഓവ് ഡ്രോപ്പിംഗ് ഇവന്റിലാണ് കമ്പനി നെക്സ്റ്റ് ജനറേഷന്‍ ഐഫോണ്‍ ആയ ഐഫോണ്‍ 17 പ്രോയും ഐഫോണ്‍ 17നുമടക്കം പുതിയ ഐഫോണ്‍ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചത്. ആപ്പിള്‍ എയര്‍ പോഡ്‌സ് പ്രോ 3, ആപ്പിള്‍ വാച്ച് സീരീസ് 11, ആപ്പിള്‍ വാച്ച് എസ് ഇ 3, ആപ്പിള്‍ വാച്ച് അള്‍ട്രാ 3 എന്നിവയെല്ലാം അവതരിപ്പിച്ചത്.