TECH

എഐ പവേര്‍ഡ് ഹ്യൂമനോയിഡ് റോബോട്ട് നിര്‍മിച്ച് വട്ടിയൂര്‍ക്കാവ് സരസ്വതി വിദ്യാലയയിലെ വിദ്യാര്‍ഥികള്‍

സംഗീത സംവിധായകന്‍ എം. ജയചന്ദ്രനാണ് റോബോട്ട് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: എഐ പവേര്‍ഡ് ഹ്യൂമനോയിഡ് റോബോട്ട് വിജയകരമായി വികസിപ്പിച്ചെടുത്ത് വട്ടിയൂര്‍ക്കാവ് സരസ്വതി വിദ്യാലയയിലെ വിദ്യാര്‍ഥികള്‍. ടെക്കോസ റോബോട്ടിക്‌സുമായി സഹകരിച്ചാണ് വിദ്യാര്‍ഥികള്‍ എഐ പവേര്‍ഡ് ഹ്യൂമനോയിഡ് റോബോട്ട് വികസിപ്പിച്ചത്. സംഗീത സംവിധായകന്‍ എം. ജയചന്ദ്രനാണ് റോബോട്ട് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

റിസപ്ഷന്‍ ഡെസ്‌ക് പ്രവര്‍ത്തനങ്ങള്‍, വിദ്യാര്‍ഥികളുമായി ബന്ധപ്പെട്ട വിവരങ്ങള്‍, അധ്യാപനം, സംശയ നിവാരണം, വൈകാരിക മാറ്റങ്ങള്‍, പതിവ് സ്‌കൂള്‍ ഇടപെടലുകള്‍ എന്നിവയെ സഹായിക്കുന്നതിനാണ് ഈ കണ്ടെത്തല്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ബില്‍ട്ട്-ഇന്‍ ഇമോഷന്‍ റെക്കഗ്നീഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച്, ഒരു വ്യക്തിയുടെ മാനസികാവസ്ഥയെ അടിസ്ഥാനമാക്കി അതിന്റെ പ്രതികരണങ്ങള്‍ പൊരുത്തപ്പെടുത്താന്‍ ഈ നൂതന റോബോട്ടിനു സാധിക്കുമെന്നത് ഏറെ ശ്രദ്ധേയമാണ്. സ്‌കൂള്‍ ചെയര്‍മാന്‍ ഡോക്ടര്‍ ജി. രാജ്‌മോഹന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ഡോക്ടര്‍ ദേവി മോഹന്‍, പ്രിന്‍സിപ്പല്‍ ഷൈലജ എന്നിവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

SCROLL FOR NEXT