
30,000 രൂപയിൽ താഴെ വിലയിൽ ഒരു മികച്ച 5ജി സ്മാർട്ട് ഫോൺ അന്വേഷിക്കുന്നവർക്കായി ഒന്നാന്തരം ഡിസ്ക്കൗണ്ട് ഓഫറാണ് റെഡ്മിയുടെ നോട്ട് 14 പ്രോ പ്ലസ് 5ജി ഇപ്പോൾ നൽകുന്നത്. കഴിഞ്ഞ ഡിസംബറിലാണ് റെഡ്മി നോട്ട് 14 പ്രോ സീരീസ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്.
ആ സമയത്ത് റെഡ്മി നോട്ട് 14 പ്രോ പ്ലസിൻ്റെ 8 ജിബി + 128 ജിബി വേരിയൻ്റിന് 30,999 രൂപയും, 8 ജിബി + 256 ജിബി വേരിയൻ്റിന് 32,999 രൂപയും, ടോപ്പ് എൻഡ് 12 ജിബി + 512 ജിബി വേരിയൻ്റിന് 35,999 രൂപയുമായിരുന്നു വില.
എന്നാൽ ഇപ്പോൾ ആമസോണിൽ റെഡ്മി നോട്ട് 14 പ്രോ പ്ലസ് മോഡലിൻ്റെ വേരിയൻ്റുകൾ കുറഞ്ഞ വിലയിലാണ് ലഭിക്കുന്നത്. എന്ന് മാത്രമല്ല കളർ വേരിയൻ്റുകൾക്കനുസരിച്ച് വില വ്യത്യാസപ്പെടുന്നുമുണ്ട്. ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമാകുന്നത് റെഡ്മി നോട്ട് 14 പ്രോ പ്ലസ് ബേസ് വേരിയൻ്റിൻ്റെ സ്പെക്ടർ ബ്ലൂ കളർ ഓപ്ഷനാണ്.
ആമസോണിൽ 25,510 രൂപയ്ക്ക് ഇത് ലഭ്യമാണ്. അതായത് ലോഞ്ച് വിലയേക്കാൾ 5000 രൂപ വിലക്കുറവാണ് ഉപഭോക്താവിന് ലഭിക്കുക. ഫാൻ്റം പർപ്പിൾ മോഡലിന് 25,800 രൂപയും, ടൈറ്റൻ ബ്ലാക്ക് മോഡലിന് 27,345 രൂപയുമാണ് വില. എല്ലാ കളർ മോഡലിനും 5000 രൂപയ്ക്കടുത്ത് വില കുറവാണ്. കൂടാതെ 1000 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാണ്. അതിനാൽ അടിസ്ഥാന മോഡൽ ഇപ്പോൾ 25,000 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാനാകും. 30,000 രൂപയുള്ള സ്മാർട്ട്ഫോൺ വാങ്ങാൻ 25,000 രൂപയിൽ താഴെ വില നൽകിയാൽ മതി.
2.5 ജിഗാ ഹെട്സ് ഒക്ടാ കോർ സ്നാപ്ഡ്രാഗൺ 7എസ് ജെൻ 3 4എൻഎം മൊബൈൽ പ്ലാറ്റ്ഫോമാണ് ഈ ഫോണിൻ്റെ കരുത്ത്. 120 ഹെർട്സ് റിഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് (2712×1220 പിക്‌സൽ) 1.5 കെ ഒഎൽഇഡി ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. 240 ഹെർട്സ് ടച്ച് സാംപ്ലിംഗ് റേറ്റ്, 2560 ഹെർട്സ് വരെ ഇൻസ്റ്റൻ്റ് ടച്ച് സാംപ്ലിങ് റേറ്റ്, 3000 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്നസ്, എച്ച്ഡിആർ 10+, കോർണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ എന്നിവയും ഇതിലുണ്ട്.
അഡ്രിനോ 720 ജിപിയുവും 8 ജിബി/ 12 ജിബി റാം, 128 ജിബി/ 256 ജിബി /512 ജിബി സ്റ്റോറേജ് ഓപ്ഷനുകളും ലഭ്യമാക്കിയിരിക്കുന്നു. ആൻഡ്രോയിഡ് 14 അടിസ്ഥാനമായുള്ള ഹൈപ്പർഒഎസിലാണ് പ്രവർത്തനം. കൂടാതെ മൂന്ന് ഒഎസ് അപ്‌ഡേറ്റുകളും, നാലു വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും.
50 മെഗാ പിക്സൽ മെയിൻ ക്യാമറ (ലൈറ്റ് ഫ്യൂഷൻ 800, 1/1.55″, ഒഐഎസ്), 8 മെഗാ പിക്സൽ അൾട്രാ വൈഡ് ആംഗിൾ സെൻസർ, 50 മെഗാ പിക്സൽ പോർട്രെയ്റ്റ് ടെലിഫോട്ടോ ക്യാമറ എന്നിവ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കായി 20 മെഗാ പിക്സൽ ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്.
ഇൻ ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, യുഎസ്ബി ടൈപ്പ് സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഐപി66+ ഐപി68+ ഐപി69 റേറ്റിങ് എന്നിവയും ഈ റെഡ്മി ഫോൺ വാഗ്ദാനം ചെയ്യുന്നു. ബ്ലൂടൂത്ത് 5.4, ജിപിഎസ് + ഗ്ലോനാസ് (GLONASS), യുഎസ്ബി ടൈപ്പ് സി, എൻഎഫ്‌സി, 90 വാട്സ് ഫാസ്റ്റ് ചാർജിങ്ങുള്ള 6200 എംഎഎച്ച് ബാറ്ററി എന്നിവയാണ് മറ്റു പ്രധാന ഫീച്ചറുകൾ.