Source: X
TECH

അപ്ഗ്രേഡഡ് ക്യാമറയും ഡീപ് റെഡ് കളറും? ഐ ഫോൺ 18 പ്രോ ഡമ്മി ഡിസൈൻ പുറത്ത്

സാംസങ്ങുമായി ചേർന്ന് വികസിപ്പിച്ച പുതിയ ത്രീ-ലെയർ സ്റ്റാക്ക്ഡ് ഇമേജ് സെൻസറുകൾ ക്യാമറയിൽ ഉൾപ്പെടുത്തിയേക്കുമെന്നാണ് സൂചന

Author : ന്യൂസ് ഡെസ്ക്

ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് ഐഫോൺ ഫോൾഡ് മോഡലുകളുടെ ഡമ്മി ഡിസൈൻ പുറത്ത്.ഐഫോൺ 17 പ്രോ സീരീസിന് സമാനമായ ഡിസൈനും, ഡിസ്പ്ലേയുടെ വലിപ്പവും പഴയ രീതിയിൽ തുടരുമെങ്കിലും, മുൻവശത്തെ 'ഡൈനാമിക് ഐലൻഡ്' ഡിസൈൻ ചെറുതാകാന്‍ സാധ്യതയുണ്ട്. സാംസങ്ങുമായി ചേർന്ന് വികസിപ്പിച്ച പുതിയ ത്രീ-ലെയർ സ്റ്റാക്ക്ഡ് ഇമേജ് സെൻസറുകൾ ക്യാമറയിൽ ഉൾപ്പെടുത്തിയേക്കുമെന്നാണ് സൂചന.

ലോകത്തിലെ തന്നെ ഏറ്റവും കരുത്തുറ്റ 2-നാനോമീറ്റർ A20 പ്രോ ചിപ്‌സെറ്റാവും പുതിയ ഫോണുകളില്‍. ബേസ് മോഡലിൽ 12 ജിബി റാം ഉൾപ്പെടുത്താനും സാധ്യതയുമുണ്ട്. 5,100mAh മുതൽ 5,200mAh വരെയുള്ള വലിയ ബാറ്ററിയും ഐഫോൺ 18 പ്രോ മാക്സിൽ പ്രതീക്ഷിക്കാം. റിപ്പോർട്ടുകൾ പ്രകാരം 2026 സെപ്റ്റംബറിലായിരിക്കും പുതിയ സീരീസിന്‍റെ ലോഞ്ച്.

പുതിയ സീരീസിൽ ഡീപ്പ് റെഡ് നിറം അവതരിപ്പിക്കാനും സാധ്യതയുണ്ടെന്നാണ് പുറത്തു വരുന്ന വിവരം. പർപ്പിൾ, ബ്രൗൺ ഷേഡുകളും പരീക്ഷിച്ചേക്കാമെന്നും റിപ്പോർട്ടുകളുണ്ട്. പ്രോ മാക്സ് മോഡലിൻ്റെ ഭാരം 240 ഗ്രാമിൽ കൂടുതലായിരിക്കുമെന്നാണ് വിവരം.

ക്യാമറയിലേക്ക് വരുമ്പോൾ 18 പ്രോയിലെ പ്രൈമറി ക്യാമറയ്ക്ക് അപ്ഗ്രേഡ് നൽകുന്നതും ആപ്പിൾ പരിഗണിക്കുന്നതായാണ് സൂചന. പുതിയ മൂന്ന് ലെയർ സ്റ്റാക്ക്ഡ് ഇമേജ് സെൻസർ കുറഞ്ഞത് ഒരു ഐ ഫോൺ പ്രോ മോഡലിലെങ്കിലും ഉൾപ്പെടുത്തുവാനുള്ള സാധ്യതയും ടെക് ലോകം പ്രതീക്ഷിക്കുന്നുണ്ട്.

SCROLL FOR NEXT