AI Generated Image 
TECH

മാറിപ്പോകരുത്, ഫേസ്ബുക്ക് അല്ല, വാട്‌സ്ആപ്പ്.. കവര്‍ ഫോട്ടോയുമായി മെറ്റ വരുന്നു

ഉപയോക്താക്കള്‍ക്ക് ഇനി ഡിപിക്ക് ഒപ്പം കവര്‍ഫോട്ടോയും ചേര്‍ക്കാം

Author : ന്യൂസ് ഡെസ്ക്

പുതിയ മാറ്റങ്ങളുമായി വാട്‌സ്ആപ്പ് എത്തുന്നു എന്ന് കേള്‍ക്കുമ്പോള്‍ ഏറ്റവും പുതിയത് എന്ന് പ്രതീക്ഷിക്കേണ്ട, ഫേസ്ബുക്കില്‍ എല്ലാവരും ഉപയോഗിച്ച് പഴകിയ അപ്‌ഡേറ്റ് ഇപ്പോള്‍ വാട്‌സ്ആപ്പില്‍ അവതരിപ്പിക്കുകയാണ് മെറ്റ. അതേ, കവര്‍ ഫോട്ടോ !.

ഉപയോക്താക്കള്‍ക്ക് ഇനി ഡിപിക്ക് ഒപ്പം കവര്‍ഫോട്ടോയും ചേര്‍ക്കാം എന്നതാണ് സവിശേഷത. വരും ദിവസങ്ങളില്‍ കവര്‍ഫോട്ടോ വാട്‌സ്ആപ്പില്‍ എത്തും. ഫേസ്ബുക്ക്, എക്‌സ്, ലിങ്ക്ഡ്ഇന്‍ എന്നിവയിലെല്ലാം കണ്ടു പഴകിയ ഫീച്ചര്‍ വാട്‌സ്ആപ്പില്‍ എത്തുന്നതോടെ എന്ത് പുതുമയാണുള്ളതെന്ന് വ്യക്തമല്ല.

നേരത്തേ ബിസിനസ് അക്കൗണ്ടുകള്‍ക്ക് വാട്‌സ്ആപ്പ് കവര്‍ഫോട്ടോ അവതരിപ്പിച്ചു കഴിഞ്ഞതാണ്. ഉപയോക്താക്കള്‍ക്ക് കൂടുതല്‍ പേഴ്‌സണലൈസ്ഡ് എക്‌സ്പീരിയന്‍സ് നല്‍കുക എന്നതാണ് കവര്‍ ഫോട്ടോയിലൂടെ മെറ്റ ഉദ്ദേശിക്കുന്നത്.

ഡിസ്‌പ്ലേ പിക്ചറിനും സ്റ്റാറ്റസിനും പുറമെ, കവര്‍ ഫോട്ടോ കൂടി വരുമ്പോള്‍ ഉപയോക്താക്കള്‍ക്ക് തങ്ങളുടെ വ്യക്തിത്വവും താല്‍പ്പര്യങ്ങളും കൂടുതല്‍ വലുതും മനോഹരവുമായ ഒരു ചിത്രം വഴി പ്രകടിപ്പിക്കാന്‍ സാധിക്കുമെന്നാണ് മെറ്റ പ്രതീക്ഷിക്കുന്നത്. മറ്റ് പ്ലാറ്റ്ഫോമുകളിലെ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഉപയോക്താക്കളെ വാട്ട്സ്ആപ്പില്‍ തന്നെ നിലനിര്‍ത്താനും കൂടുതല്‍ സമയം ചെലവഴിക്കാന്‍ പ്രേരിപ്പിക്കുകയുമാണ് ലക്ഷ്യം.

SCROLL FOR NEXT