TECH

ഡൈനാമിക് ബാക്ക് ഡിസ്പ്ലേയുമായി ​ഷവോമി 17 പ്രോ മോഡലുകൾ; ഒരേയൊരു പ്രശ്നം കണ്ടുപിടിച്ച് വ്ളോഗർ ഷസാം

സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്സെറ്റ് ആണ് ഈ മൂന്ന് ഫോണുകളുടെയും കരുത്ത്.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: ഷവോമിയുടെ പ്രീമിയം സ്മാർട്ട്ഫോണുകളായി ഷവോമി 17 സീരീസ് എത്തിയിരിക്കുന്നു. ഷവോമി 17, ഷവോമി 17 പ്രോ, ഷവോമി 17 പ്രോ മാക്സ് എന്നിങ്ങനെ മൂന്ന് സ്മാർട്ട് ഫോണുകളാണ് ഇതിൽ അ‌വതരിപ്പിച്ചിരിക്കുന്നത്. സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്സെറ്റ് ആണ് ഈ മൂന്ന് ഫോണുകളുടെയും കരുത്ത്.

എന്നാൽ കാഴ്ചയിലും ഫീച്ചറുകളുടെ കാര്യത്തിലും സ്റ്റാൻഡേർഡ് മോഡലും പ്രോ മോഡലുകളും തമ്മിൽ തികച്ചും വ്യത്യസ്തമാണ്. ഡൈനാമിക് ബാക്ക് ഡിസ്പ്ലേ സഹിതമാണ് പ്രോ മോഡലുകൾ അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ഇവയുടെ ബാറ്ററി, ക്യാമറ ഫീച്ചറുകളിലും വ്യത്യാസമുണ്ട്.

പ്രോ മോഡലിൽ 2.7 ഇഞ്ചും പ്രോ മാക്സ് മോഡലിൽ 2.9 ഇഞ്ചും 120 Hz അമോലെഡ് ബാക്ക് സ്ക്രീൻ നൽകിയിരിക്കുന്നു. ഷവോമി 17 പ്രോ മോഡലുകളിൽ ലെയ്ക സമ്മിലക്സ് ഇമേജിംഗ് സിസ്റ്റം ഉൾപ്പെടുന്നു. ആഭ്യന്തരമായി നിർമ്മിച്ച സൂപ്പർ റെഡ് ലുമിനസ് മെറ്റീരിയൽ ഉപയോഗിച്ചാണ് ഈ ഫോണുകൾ നിർമ്മിച്ചിരിക്കുന്നത്, ഇത് കൂടുതൽ നൂതനമായ ലുമിനസ് എഫിഷ്യൻസിയിൽ നയിക്കുന്ന ഒരു ടെക്നോളജി മുന്നേറ്റമാണ്, 3500 നിറ്റുകൾ വരെ പീക്ക് ബ്രൈറ്റ്നസ് സഹിതം ഇത് എത്തുന്നു.

ഷവോമി 17 പ്രോ, 17 പ്രോ മാക്സ് ഫീച്ചറുകൾ

ഷവോമി 17 പ്രോയിൽ 6.3 ഇഞ്ച് (2656 x 1220 പിക്സലുകൾ) 1.5കെ എം10 12 ബിറ്റ് ഒഎൽഇഡി 20:9 എൽടിപിഒ ഡിസ്പ്ലേ, 1-120 Hz വേരിയബിൾ റിഫ്രഷ് റേറ്റ്, 3500 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ്, എച്ച്ഡിആർ 10+, ഡോൾബി വിഷൻ, 1920 Hz പിഡബ്ല്യുഎം ഡിമ്മിംഗ്, ഡിസി ഡിമ്മിംഗ്, ഷവോമി ഷീൽഡ് ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവയുണ്ട്.

അതേസമയം, ഷവോമി 17 പ്രോ മാക്സ് മോഡൽ 6.9 ഇഞ്ച് (2608 x 1200 പിക്സലുകൾ) 1.5K M10 12-ബിറ്റ് ഒഎൽഇഡി 20:9 എൽടിപിഒ ഡിസ്പ്ലേ, 1-120 Hz വേരിയബിൾ റിഫ്രഷ് റേറ്റ്, 3500 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ്, എച്ച്ഡിആർ 10+, ഡോൾബി വിഷൻ, 1920 പിഡബ്ല്യുഎം ഡിമ്മിംഗ്, ഡിസി ഡിമ്മിംഗ്, ഷവോമി ഷീൽഡ് ഗ്ലാസ് 3.0 പ്രൊട്ടക്ഷൻ എന്നീ ഫീച്ചറുകളോടെയാണ് എത്തുന്നത്.

അഡ്രിനോ 840 ജിപിയു ഉള്ള ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 53 എൻഎം മൊബൈൽ പ്ലാറ്റ്ഫോം ആണ് ഈ പ്രോ മോഡലുകളുടെയും കരുത്ത്. 12 ജിബി/ 16 ജിബി എൽപിപിഡിഡിആർ5എക്സ് റാം.

എൽപിപിഡിഡിആർ5എക്സ്, 256 ജിബി/ 512 ജിബി/ 1 ടിബി യുഎഫ്എസ് 4.1 സ്റ്റോറേജ് ഓപ്ഷനുകൾ ഇവയിലുണ്ട്. ഷവോമി ഹൈപ്പർ ഒഎസ് 3യിൽ ആണ് പ്രവർത്തനം. ക്യാമറകളുടെ കാര്യമെടുത്താൽ, 1/1.31″ ലൈറ്റ് ഫ്യൂഷൻ 950 എൽ സെൻസറുള്ള 50 മെഗാ പിക്സൽ മെയിൻ ക്യാമറ (f/1.67 അപ്പർച്ചർ, ഹൈപ്പർ ഒഐഎസ്, എൽഇഡി ഫ്ലാഷ്, ലെയ്ക സമ്മിലക്സ് ലെൻസ്), 50 മെഗാ പിക്സൽ 102° ലെയ്‌ക അൾട്രാ വൈഡ് ആംഗിൾ ലെൻസ് (f/2.4 അപ്പേർച്ചർ), 5 സെൻ്റീമീറ്റർ മാക്രോ, 50 മെഗാ പിക്സൽ 5എക്സ് ഇൻഫിനിറ്റി ലെയ്‌ക പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ (f/3.0 അപ്പർച്ചർ) ക്യാമറകൾ ഇരു പ്രോ മോഡലുകളിലും ഉണ്ട്.

മൂന്നാമത്തെ ക്യാമറയിൽ പ്രോ മോഡലിൽ 20 സെൻ്റീമീറ്റർ ടെലിമാക്രോ ക്യാമറയാണ് ഉള്ളത്. പ്രോ മാക്സ് മോഡലിൽ 50 മെഗാ പിക്സൽ 5എക്സ് ലെയ്‌ക പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ (f/2.6 അപ്പേർച്ചർ) ആണ് ഉള്ളത്. ഇവ ഒഐസ്, 8 കെ വീഡിയോ റെക്കോഡിങ് ഫീച്ചറുകൾ സഹിതം എത്തുന്നു. സെൽഫിക്കും മറ്റുമായി f/2.2 അപ്പേർച്ചറുള്ള 50 മെഗാ പിക്സൽ ഫ്രണ്ട്-ഫേസിംഗ് ക്യാമറ, 4കെ 60 എഫ്‌പിഎസ് വീഡിയോ റെക്കോർഡിംഗ് സഹിതം ഇരു മോഡലുകളിലും ഉണ്ട്.

ഇൻ ഡിസ്‌പ്ലേ അൾട്രാസോണിക് ഫിംഗർ പ്രിൻ്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, യുഎസ്ബി ടൈപ്പ് സി ഓഡിയോ, ഹൈ റെസ് ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, 4 മൈക്രോഫോൺ അറേ, ഐപി 68 റേറ്റിങ്, 5ജി എസ്എ/ എൻഎസ്എ, ഡ്യുവൽ 4G വോൾട്ട് എന്നീ ഫീച്ചറുകളും ഇരു മോഡലുകളിലും ഒരു പോലെ തന്നെ.

ഷവോമി 17 പ്രോ മോഡലുകളുടെ വില

ഷവോമി 17 പ്രോയുടെ 12 ജിബി + 256 ജിബി വേരിയന്റിന് ഏകദേശം 62,225 രൂപയാണ് വില. ഇതിൻ്റെ 12 ജിബി + 512 ജിബി വേരിയൻ്റിന് ഏകദേശം 65,960 രൂപ), 16 ജിബി + 512 ജിബി വേരിയന്റിന് ഏകദേശം 69,695 രൂപ, 16 ജിബി + 1 ടിബി വേരിയൻ്റിന് ഏകദേശം 74,675 രൂപ എന്നിങ്ങനെയാണ് വില. ഷവോമി 17 പ്രോ മാക്സിൻ്റെ 12 ജിബി + 512 ജിബി വേരിയൻ്റിന് ഏകദേശം 74,675 രൂപ ആണ് വില. ഇതിൻ്റെ 16 ജിബി + 512 ജിബി വേരിയൻ്റിന് ഏകദേശം 78,410 രൂപ, 16 ജിബി + 1 ടിബി വേരിയൻ്റിന് ഏകദേശം 87,120 രൂപയാണ് വില.

പ്രധാന പോരായ്മ ഇതോ?

ബാങ്കിങ് ആപ്പ് തുറക്കുമ്പോൾ സ്ക്രീൻ റെക്കോർഡ് പ്രവർത്തിക്കുന്നത് സെക്യൂരിറ്റി പ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്നാണ് കോൾ മി ഷസാം എന്ന ചാനലിലൂടെ പ്രശസ്തനായ ഷസാം പറയുന്നത്. ഷസാമിൻ്റെ വീഡിയോ താഴെ കാണാം...

SCROLL FOR NEXT