Flipkart Big Billion Days Sale NEWS MALAYALAM 24x7
TECH

ഫ്‌ളിപ്കാര്‍ട്ടില്‍ ആദായ വില്‍പ്പന; ഐഫോണ്‍ 16 ന് 23,000 രൂപ ഡിസ്‌കൗണ്ട്

ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ക്കടക്കം വന്‍ വിലക്കുറവാണ് ഫ്ളിപ് കാർട്ട് ബിഗ് ബില്യണ്‍ ഡെയ്‌സില്‍ പ്രതീക്ഷിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

മുംബൈ: ഫ്‌ളിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡെയ്‌സ് സെയില്‍ സെപ്റ്റംബര്‍ 23 ന് ആരംഭിക്കാനിരിക്കേ പ്രതീക്ഷയിലാണ് ഐഫോണ്‍ പ്രേമികള്‍. ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ക്കടക്കം വന്‍ വിലക്കുറവാണ് ബിഗ് ബില്യണ്‍ ഡെയ്‌സില്‍ പ്രതീക്ഷിക്കുന്നത്.

ഉപഭോക്താക്കള്‍ക്ക് ക്യാഷ് ബാക്ക് ഓഫറുകളും എക്‌സ്‌ചേഞ്ച് ബോണസുകള്‍ക്കും പുറമെ, ഐഫോണ്‍ 16 നും പ്രത്യേക ഓഫര്‍ വില പ്രഖ്യാപിച്ചിട്ടുണ്ട്.

സ്മാര്‍ട്ട്ഫോണുകള്‍, പിസികള്‍, ലാപ്ടോപ്പുകള്‍, ട്രൂ വയര്‍ലെസ് സ്റ്റീരിയോ (TWS), വാഷിംഗ് മെഷീനുകള്‍, സ്മാര്‍ട്ട് ഹോം ഉപകരണങ്ങള്‍, റഫ്രിജറേറ്ററുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍ തുടങ്ങിയ വിവിധ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് വന്‍വിലക്കുറവുണ്ടായിരിക്കും.

ഐഫോണ്‍ 16 വെറും 51,999 രൂപയ്ക്ക് ലഭിക്കുമെന്നതാണ് പ്രത്യേകത. നിലവില്‍ ഐഫോണ്‍ 16 128 ജിബിക്ക് 74,900 രൂപയാണ് ഫ്‌ളിപ്കാര്‍ട്ടിലെ വില. ബിഗ് ബില്യണ്‍ ഡെയ്‌സില്‍ 23,000 ഓളം രൂപയുടെ ഡിസ്‌കൗണ്ടാകും ലഭിക്കുക. ഇതുകൂടാതെ, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡുള്ളവര്‍ക്ക് പത്ത് ശതമാനം അഡീഷണല്‍ ഡിസ്‌കൗണ്ടും ലഭിക്കും.

ഐഫോണ്‍ 17 ലോഞ്ചിനു പിന്നാലെ ഐഫോണ്‍ 16 നും വില കുറഞ്ഞിരുന്നു. 128 ജിബിക്ക് 69,900 രൂപയാണ് പുതിയ വില. ഐഫോണ്‍ 16 ന് ലോഞ്ച് ചെയ്യുമ്പോള്‍ 79,900 രൂപയായിരുന്നു വില. 256 ജിബി, 512 ജിബി വേരിയന്റുകള്‍ക്ക് 89,900, 1,09,900 എന്നിങ്ങനെയായിരുന്നു വില.

SCROLL FOR NEXT