VIDEOS

കള്ളു കുടിയന്മാര്‍ക്കിവിടെ ചോദിക്കാനും പറയാനും ആളുണ്ട് | UTOPIA

എസ്. ഷാനവാസ്

കള്ളു കുടിയന്മാര്‍ക്കിവിടെ ചോദിക്കാനും പറയാനും ആരുമില്ലല്ലോ...?

സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന സിനിമയില്‍ ബാബുരാജിന്റ കഥാപാത്രം ഇച്ചിരി ഉറക്കെ തന്നെ പറയുന്ന പരിദേവനമാണ്. ഡ്രൈ ഡേയില്‍ മിലിട്ടറി ക്വാട്ട സംഘടിപ്പിക്കാന്‍ പെട്ട പെടാപ്പാടാണ് ബാബുവിനെക്കൊണ്ട് അങ്ങനെ പറയിപ്പിച്ചത്. പക്ഷേ, ഇന്ന് സ്ഥിതി അങ്ങനെയല്ല. ഇവിടെയിപ്പോള്‍ കള്ളു കുടിയന്മാര്‍ക്കുവേണ്ടി മാത്രമേ ആളുകള്‍ ചോദിക്കുകയും പറയുകയും ചെയ്യുന്നുള്ളൂ. സംസ്ഥാനത്തെ നിയമസഭ തന്നെ ഇക്കാര്യം ഗൗരവമായി ചര്‍ച്ച ചെയ്യുന്നുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരുമൊക്കെ അവരവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ പറഞ്ഞ് ഗ്ലാസില്‍ ഐസ് ക്യൂബിട്ട് ചര്‍ച്ച കൊഴുപ്പിക്കുകയാണ്.

SCROLL FOR NEXT