കണ്ണിനു ചുറ്റും കറുപ്പോ? ജീവിത ശൈലിയിൽ ഇക്കാര്യങ്ങൾ ഉൾപ്പെടുത്തി നോക്കൂ

ഉറക്ക കുറവും, പ്രായക്കൂടുതലും, മേക്കപ്പ് കൃത്യമായി നീക്കം ചെയ്യാത്തതും എല്ലാം ഇതിന് കാരണമായേക്കാം.
കണ്ണിനു ചുറ്റും കറുപ്പോ? ജീവിത ശൈലിയിൽ ഇക്കാര്യങ്ങൾ ഉൾപ്പെടുത്തി നോക്കൂ
Published on

നമ്മളിൽ പലരും നേരിടുന്ന പ്രശ്‌നമാണ് കണ്ണിനു ചുറ്റുമുള്ള കറുപ്പ്. അത് നമ്മളെ കൂടുതൽ ക്ഷീണിതരായി തോന്നിക്കാൻ കാരണമായേക്കാം. പല കാരണങ്ങൾ കൊണ്ടാകാം ഇത് വരുന്നത്.

അലർജി കണ്ണിനു വീക്കം സംഭവിക്കാന്‍ കാരണമാവുകയും, കണ്ണിനു ചുറ്റുമുള്ള രക്തയോട്ടം കുറച്ച് കണ്ണിനു ചുറ്റും കറുപ്പ് ഉണ്ടാവാൻ കാരണമാകും. ഹൈപെർ പിഗ്മെന്റേഷൻ അല്ലെങ്കിൽ നേർത്ത ചർമം മൂലം ചിലർക്ക് കണ്ണിനു ചുറ്റുമുള്ള കറുപ്പ് ജനിതകമായി ലഭിക്കും. ശരീരത്തിൽ ജലാംശമില്ലെങ്കിലും കണ്ണിനടിയിൽ കറുപ്പ് ഉണ്ടാവാൻ സാധ്യതയുണ്ട്. ഉറക്ക കുറവും, പ്രായക്കൂടുതലും, മേക്കപ്പ് കൃത്യമായി നീക്കം ചെയ്യാത്തതും എല്ലാം ഇതിന് കാരണമായേക്കാം.

കൃത്യമായ ഡയറ്റ് ഒരു പരിധി വരെ കണ്ണിനടിയിലെ കറുപ്പ് ഒഴിവാക്കാൻ സഹായിക്കും. പഴങ്ങളും പച്ചക്കറികളും കൂടുതൽ ഭക്ഷണത്തിൽ ഉൾപെടുത്തുക. അതിൽ കൂടുതൽ ആന്റിഓക്സിഡന്റ്സ് ഉള്ളതിനാൽ കേടുപാടുകളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുകയും ചെയ്യും. ചിലപ്പോൾ ശരീരത്തിൽ അയണിന്റെ കുറവ് മൂലം കണ്ണിനടിയിൽ കറുപ്പ് വന്നേക്കാം, കൂടുതൽ ഇലക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് അത് ഒഴിവാക്കാൻ നല്ലതായിരിക്കും.


സാധാരണ കണ്ട് വരുന്ന കണ്ണിനു ചുറ്റുമുള്ള കറുപ്പ് ഇല്ലാതാക്കാൻ ചില മാർഗ്ഗങ്ങൾ ഇതാ...

ഉറക്കമില്ലായ്മ ചിലപ്പോൾ വില്ലനായേക്കാം, അതിനാൽ ദിവസവും 7 മുതൽ 9 മണിക്കൂർ വരെ ഉറങ്ങുന്നുണ്ട് എന്ന് ഉറപ്പാക്കുക.

ദിവസേനയുള്ള വ്യായാമവും കണ്ണിനടിയിലെ കറുപ്പ് ഇല്ലാതാക്കാൻ സഹായിക്കും.

യോഗ, മെഡിറ്റേഷൻ എന്നിവയെല്ലാം ചെയ്യുന്നതും ഇത് ഒഴിവാക്കാൻ നല്ലതാണ്.

സൂര്യ പ്രകാശമേൽക്കുന്നതും കണ്ണിനു ചുറ്റും കറുപ്പുണ്ടാവാൻ കാരണമായേക്കാം, ഇത് ഒഴിവാക്കാൻ, ദിവസേന സൺസ്‌ക്രീൻ ഉപയോഗിക്കുന്നതും, ആവശ്യത്തിന് വെള്ളം കുടിക്കുന്നതും, സൺഗ്ലാസ് ഉപയോഗിക്കുന്നതും നല്ലതാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com