പൂജ്യത്തിൽ നിന്ന് തുടങ്ങിയ ഈ യുട്യൂബ് ചാനലിന് ഇന്ന് 1.86 മില്യൺ സബ്സ്ക്രൈബേഴ്സ് ഉണ്ട്
ഇന്ത്യയിലെ ഒരു ട്രക്ക് ഡ്രൈവർ തന്റെ പാഷൻ പിന്തുടർന്ന് സമ്പാദിക്കുന്നത് 10 ലക്ഷം രൂപ വരെ. കഴിഞ്ഞ 20 വർഷമായി ജാർഖണ്ഡ് സ്വദേശിയായ രാജേഷ് ഭവാനി ട്രക്ക് ഓടിക്കാൻ തുടങ്ങീട്ട്. ഭക്ഷണം ഉണ്ടാകുക എന്നതാണ് ഇദ്ദേഹത്തിന് ഏറ്റവും ഇഷ്ടമുള്ള കാര്യം. ഈ ഇഷ്ടം പിന്തുടർന്ന് ഇദ്ദേഹം തുടങ്ങിയ യൂട്യൂബ് ചാനലാണ് 'ആർ രാജേഷ് വ്ലോഗ്സ്'. പൂജ്യത്തിൽ നിന്ന് തുടങ്ങിയ ഈ യൂട്യൂബ് ചാനലിന് ഇന്ന് 1.86 മില്യൺ സബ്സ്ക്രൈബേഴ്സ് ഉണ്ട്. ഇന്ന് രാജേഷ്, തന്റെ യൂട്യൂബ് ചാനലിൽ നിന്നുള്ള വരുമാനം കൊണ്ട് സ്വപ്ന ഭവനം പണിയുകയാണ്.
രാജേഷിന് മുൻപുണ്ടായ അപകടത്തിൽ കൈക്ക് ക്ഷതമേറ്റിരുന്നെങ്കിലും വീട്ടിലെ പ്രാരാബ്ദം മൂലം ട്രക്ക് ഓടിക്കുന്നത് തുടരുകയായിരുന്നു. ട്രക്ക് ഓടിക്കുന്നതിലൂടെ ഇദ്ദേഹത്തിന് കിട്ടുന്ന മാസ വരുമാനം 25 ,000 മുതൽ 30 ,000 വരെയാണ്. എന്നാൽ, യൂട്യൂബ് ചാനലിലൂടെയുള്ള മാസാവരുമാനം 4 മുതൽ 5 ലക്ഷം വരെയാണ്. ഒരു തവണ 10 ലക്ഷം വരെ ഒരു മാസം യൂട്യൂബിൽ നിന്ന് ലഭിച്ചു.
Read More: വായിക്കാം... പുസ്തകങ്ങളെയല്ല മനുഷ്യരെ; അറിയാം 'മനുഷ്യ ലൈബ്രറി'യെക്കുറിച്ച്
തന്റെ യൂട്യൂബ് ചാനലും, ഡ്രൈവിങ്ങും ഒരേപോലെ തന്നെ കൊണ്ട് പോകുന്നതിനാൽ, ഈ നേട്ടങ്ങൾക്കുള്ള കാരണം കുടുംബത്തിന്റെ പ്രചോദനമാണെന്നാണ് രാജേഷ് പറയുന്നത്. രാജേഷിന്റെ പിതാവും ഒരു ഡ്രൈവർ ആയിരുന്നു, 5 പേരുള്ള കുടുംബത്തിന് അദ്ദേഹം വെറും 500 രൂപ മാത്രമായിരുന്നു അയച്ച് കൊടുക്കാൻ സാധിച്ചിരുന്നത്. അത് ലോണുകൾ അടച്ചു തീർക്കാൻ മാത്രമേ തികയുമായിരുന്നുള്ളു എന്നും രാജേഷ് പറഞ്ഞു.