ദുരന്തമേഖലയിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഓരോ വ്യക്തിയെയും അവരുടെ ധൈര്യത്തേയും താൻ അഭിവാദ്യം ചെയ്യുന്നുവെന്ന് മോഹന്‍ലാല്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പിലൂടെ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിത്വാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന നല്‍കി നടന്‍ മോഹന്‍ലാല്‍. വയനാട് ചൂരല്‍മല ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസത്തിനായി കേരളത്തിനകത്ത് നിന്നും പുറത്തുനിന്നുമായി നിരവധി പേരാണ് സിഎംഡിആര്‍എഫിലേക്ക് സംഭാവനയുമായി എത്തിയിരിക്കുന്നത്. മോഹന്‍ലാലിന് പുറമെ മമ്മൂട്ടി, കമല്‍ഹാസന്‍, ദുല്‍ഖര്‍ സല്‍മാന്‍, വിക്രം, സൂര്യ, ജ്യോതിക, കാര്‍ത്തി, ആസിഫ് അലി, രശ്മിക മന്ദാന, നയന്‍താര, വിഗ്‌നേഷ് ശിവന്‍, പേര്‍ളി മാണി തുടങ്ങിയവര്‍ സിനിമ മേഖലയില്‍ നിന്ന് ഇതിനോടകം വയനാടിന് പിന്തുണ അറിയിച്ച് സംഭാവന നല്‍കി കഴിഞ്ഞു.
ദുരന്തമേഖലയിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഓരോ വ്യക്തിയെയും അവരുടെ ധൈര്യത്തേയും താൻ അഭിവാദ്യം ചെയ്യുന്നുവെന്ന് മോഹന്‍ലാല്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പിലൂടെ പറഞ്ഞു. മുൻപും വെല്ലുവിളികളെ അതിജീവിക്കുകയും ശക്തരാവുകയും ചെയ്തവരാണ് കേരളീയരെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ചൂരല്‍മല ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനം നാലാം ദിവസവും പുരോഗമിക്കുകയാണ്. മരിച്ചവരുടെ എണ്ണം 344 ആയി. ചാലിയാറിന് മുകളില്‍ ഡ്രോണ്‍ ഉപയോഗിച്ചും ഹെലികോപ്റ്ററിലും പരിശോധന തുടരുകയാണ്. പുഴയില്‍ ബോട്ട് ഉപയോഗിച്ചുള്ള തെരച്ചിലും നടക്കുന്നുണ്ട്. വയനാട്ടില്‍ നിന്നും ആറംഗ സ്‌കൂബാ ടീമും സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്. കൂളിമാട് ഭാഗത്താണ് ഡ്രോണ്‍ ഉപയോഗിച്ച് തെരച്ചില്‍ നടക്കുന്നത്. പോത്തുകല്ല് ഭാഗത്തുള്‍പ്പെടെ ചാലിയാറിനു മുകളില്‍ ഹെലികോപ്റ്ററിലും പരിശോധന നടക്കുന്നുണ്ട്.