fbwpx
വയനാടിനായി ടൊവിനോ തോമസും; 25 ലക്ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന
logo

ന്യൂസ് ഡെസ്ക്

Last Updated : 02 Aug, 2024 05:47 PM

എല്ലാവരും സിഎംഡിആര്‍എഫിലേക്ക് ഉദാരമായി സംഭാവന ചെയ്യണമെന്ന് നടന്‍ സമൂഹ മാധ്യമങ്ങളിലൂടെ അഭ്യര്‍ഥിച്ചിരുന്നു.

CHOORALMALA LANDSLIDE

ചൂരല്‍മല ഉരുള്‍പൊട്ടലില്‍ ദുരിതത്തിലായ വയനാടിനായി കൈകോര്‍ത്ത് നടന്‍ ടൊവിനോ തോമസ്. 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു കൊണ്ടാണ് ടൊവിനോ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായത്. നേരത്തെ എല്ലാവരും സിഎംഡിആര്‍എഫിലേക്ക് ഉദാരമായി സംഭാവന ചെയ്യണമെന്ന് നടന്‍ സമൂഹ മാധ്യമങ്ങളിലൂടെ അഭ്യര്‍ഥിച്ചിരുന്നു.

മോഹന്‍ലാല്‍, മമ്മൂട്ടി, കമല്‍ഹാസന്‍, ദുല്‍ഖര്‍ സല്‍മാന്‍, വിക്രം, സൂര്യ, ജ്യോതിക, കാര്‍ത്തി, ഫഹദ് ഫാസില്‍, നസ്രിയ, ആസിഫ് അലി, രശ്മിക മന്ദാന, നയന്‍താര, വിഗ്‌നേഷ് ശിവന്‍, പേര്‍ളി മാണി തുടങ്ങി നിരവധി പേര്‍ സിനിമ മേഖലയില്‍ നിന്ന് ഇതിനോടകം വയനാടിന് പിന്തുണ അറിയിച്ച് സംഭാവന നല്‍കി കഴിഞ്ഞു.

ALSO READ : വയനാടിന് കൈത്താങ്ങായി മോഹന്‍ലാല്‍; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം സംഭാവന

അതേസമയം, ചൂരല്‍മല ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനം നാലാം ദിവസവും പുരോഗമിക്കുകയാണ്. മരിച്ചവരുടെ എണ്ണം 344 ആയി. ചാലിയാറിന് മുകളില്‍ ഡ്രോണ്‍ ഉപയോഗിച്ചും ഹെലികോപ്റ്ററിലും പരിശോധന തുടരുകയാണ്. പുഴയില്‍ ബോട്ട് ഉപയോഗിച്ചുള്ള തെരച്ചിലും നടക്കുന്നുണ്ട്. വയനാട്ടില്‍ നിന്നും ആറംഗ സ്‌കൂബാ ടീമും സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്. കൂളിമാട് ഭാഗത്താണ് ഡ്രോണ്‍ ഉപയോഗിച്ച് തെരച്ചില്‍ നടക്കുന്നത്. പോത്തുകല്ല് ഭാഗത്തുള്‍പ്പെടെ ചാലിയാറിനു മുകളില്‍ ഹെലികോപ്റ്ററിലും പരിശോധന നടക്കുന്നുണ്ട്.

NATIONAL
‌വഴിതെറ്റി നാഗാലാൻഡിലെത്തി, കുറ്റവാളികളെന്ന് തെറ്റിദ്ധരിച്ച് പ്രദേശവാസികൾ കെട്ടിയിട്ടു; അസം പൊലീസിന് ഗൂഗിൾ മാപ്സിന്റെ പണി
Also Read
user
Share This

Popular

NATIONAL
KERALA
പരസഹായത്തോടെ 15 അടിയോളം നടന്നു; ഉമ തോമസിന്റെ ആരോഗ്യനിലയില്‍ പുരോഗതി